വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഓണം അവധിക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍. വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുടെ കരട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍…

News Desk

സഊദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്ന് മലയാളികളുടെ മരണങ്ങൾ; മരണകാരണം ഹൃദയാഘാതം

റിയാദ്: സഊദിയിലെ റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു. മൂവരുടെയും മരണ കാരണം ഹൃദയാഘാതമാണ്. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57), വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക എന്നിവരാണ് മരണപ്പെട്ടത്. ഒരേ ദിവസം തന്നെ മൂന്ന് മലയാളികളുടെ മരണങ്ങൾ പ്രവാസ ലോകത്തെ നൊമ്പരത്തിലാക്കി, മൂവരുടെയും മരണകാരണങ്ങൾ ഹൃദയാഘാതം ആണെന്നതും ഏറെ ഞെട്ടിക്കുന്നതാണ്. പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു…

malayalampress

ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കും; ഭീഷണിയുമായി ട്രംപ്

ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്. ഇറാനുമായുള്ള സംഘർഷം തുടരുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ പരിഹാരത്തിലെത്താതെ സമാധാന ചർച്ചകൾക്കുള്ള രണ്ട് മാസത്തെ സമയപരിധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് ശ്രമങ്ങളിൽ ഇടപെട്ടാൽ ഒമാൻ സുൽത്താനേറ്റിനെ ബോംബ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു: "ഒമാൻ ഞങ്ങളുടെ വഴിയിൽ വന്നാൽ, ഞങ്ങൾ അവരെ ശക്തമായി ബോംബ്…

malayalampress

വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി, ആദ്യത്തെ വനിതാ കോൺസൽ ജനറൽ; സഊദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയ അധ്യായം

റിയാദ്: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി ആദ്യത്തെ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അവർ സൗദി കോൺസൽ ജനറലായി നിയമിതയായത്. റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനു മുമ്പാകെ വഫാ അൽമർസൂഖി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാം മതത്തോടും രാജാവിനോടും രാജ്യത്തോടും പൂർണ്ണ വിശ്വസ്‌ത പുലർത്തുമെന്നും, രാജ്യത്തിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും, സ്വദേശത്തും വിദേശത്തും സൗദിയുടെ താൽപ്പര്യങ്ങളും നിയമങ്ങളും സംരക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെയും ആത്മാർഥതയോടെയും…

News Desk

70 ശതമാനം സഊദിവൽക്കരണം പ്രഖ്യാപിച്ച് സഊദി അറേബ്യ; പ്രൊജക്ട് മാനേജ്മെന്റ് മേഖലയിൽ മൂന്ന് മുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ബാധകം 

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനം റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനവുമായി സഊദി അറേബ്യ. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് പ്രഫഷനുകളിൽ എഴുപത് ശതമാനം സഊദിവൽക്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2027 ഫെബ്രുവരി 14 മുതൽ സ്വകാര്യ മേഖലയിലെ പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളിൽ 70 ശതമാനം പ്രാദേശികവൽക്കരണം നടപ്പിലാക്കാൻ തുടങ്ങുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി സഹകരിച്ച്…

malayalampress

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയിട്ടുണ്ട്. വീഡിയോ 👇 https://youtube.com/shorts/OXfhXHGaUa4?si=kYFSDv-f6swfuxcZ

malayalampress

Latest News

ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്ട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ കോളേജിലേക്ക് പോകുന്നതിനായി ബസിൽ കയറിയ ഗൗരിയുടെ ഒരു ഷൂ അഴിഞ്ഞു പുറത്തേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായി കുട്ടി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസിൽനിന്ന് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി

News Desk

കള്ള ടാക്‌സി: ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പ്രവാസികൾക്ക് കടുത്ത ശിക്ഷ, കനത്ത പിഴക്ക് പുറമെ സഊദിയിൽ നിന്ന് നാടുകടത്തുന്നു

റിയാദ്: ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികൾക്കെതിരെ കടുത്ത നടപടികൾ. കനത്ത പിഴ ഈടാക്കി നാടുകടത്താൻ ഉത്തരവ് പുറപെടുവിച്ചതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. ഇത്തരം കേസുകൾ പരിശോധിക്കുന്ന അതോറിറ്റിക്കു കീഴിലെ പ്രത്യേക സമിതിയുടേതാണ് ഉത്തരവ്. മൂന്ന് പ്രതികൾക്കും കൂടി ആകെ 35,000 റിയാൽ (ഏകദേശം 8 ലക്ഷത്തോളം രൂപ) ആണ് പിഴ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രവാസിക്ക് പുറമെ ഈജിപ്ത്, ഛാഡ് സ്വദേശികളാണ് മറ്റുള്ളവർ. ഇന്ത്യൻ സ്വദേശിയായ ഷാഫി നൂർ ഹസന് 12,000 റിയാൽ പിഴയും…

malayalampress

ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം നല്‍കിയത് ഡിറ്റര്‍ജന്റ്; 40 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഭുവനേശ്വര്‍: ബിഹാറിലെ നളന്ദയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ഗുരുതര അനാസ്ഥ. പാരാസി മിഡില്‍ സ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം നല്‍കിയത് ഡിറ്റര്‍ജന്റ്. ഭക്ഷണം കഴിച്ച നാല്‍പ്പതോളം കുട്ടികൾക്ക് വയറിന് അസ്വസ്ഥത ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള വിദ്യാർത്ഥികളിൽ 17 പേര്‍ പെണ്‍കുട്ടികളാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്‍ജിഒ വഴിയാണ് സ്‌കൂളിലേക്ക് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങുകയറിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ സോയാബീന്‍ കറിയില്‍ ഉപ്പ് കുറവായിരുന്നതിനാല്‍ കുട്ടികള്‍ ഉപ്പ് വേണമെന്ന് പാചകകാരനോട് ആവശ്യപ്പെട്ടു. പിന്നാലെ ഉപ്പാണെന്ന് കരുതി പാചകകാരന്‍ ഡിറ്റര്‍ജന്റ് നല്‍കുകയായിരുന്നുവെന്ന്…

News Desk

മാസപ്പടി കേസ്: അന്വേഷണം ഉന്നതരിലേക്ക്; റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക്. റിയാസിന്റെ സുഹൃത്തുക്കളുടെയും അദ്ദേഹവുമായി അടുപ്പമുള്ള കോഴിക്കോട്ടെ സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കളുടെയും വീടുകളിലടക്കം എട്ട് ഇടങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി. സംഘം റെയ്ഡ് നടത്തി. എക്‌സാലോജിക് സൊല്യൂഷൻസ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി. വീണയുടെ മൊഴികളിൽനിന്നും ഡയറിയിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പി. നിഖിൽ, ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖല ജോയിന്റ് സെക്രട്ടറിയും ഡെസ്റ്റിനേഷൻ ടൂറിസം മാനേജരുമായ…

News Desk

റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ: വീടിനു സമീപത്തുള്ള റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിക്ക് കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 

News Desk

135 രാജ്യങ്ങൾ, രണ്ടര ലക്ഷം കിലോമീറ്റർ, 600ലധികം ദിവസങ്ങൾ; ലോക റെക്കോർഡ് ലക്ഷ്യമിട്ട് കുവൈത്തിൽ നിന്ന് മലയാളിയുടെ ചരിത്രയാത്ര

കുവൈത്ത്: കാറിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ച് പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ യാത്രയ്ക്ക് തുടക്കം കുറിച്ച് പ്രവാസി മലയാളി. തിരുവനന്തപുരം സ്വദേശിയും കുവൈത്ത് പ്രവാസിയുമായ ജിഎസ് മണിക്കുട്ടനാണ് ചരിത്രയാത്ര തുടങ്ങിയത്. ഓഗസ്റ്റ് 15 വൈകുന്നേരം കുവൈത്ത് ടവറിന് സമീപത്ത് നിന്നാണ് ഇദ്ദേഹം യാത്ര ആരംഭിച്ചത്. 600-ലധികം ദിവസങ്ങളിലായി 135 രാജ്യങ്ങളിലൂടെ ഏകദേശം രണ്ടര ലക്ഷം കിലോമീറ്റർ സഞ്ചരിക്കാനാണ് മണികുട്ടന്റെ പദ്ധതി. അമേരിക്കൻ സഞ്ചാരികളായ ജിം റോജേഴ്സും പേജ് പാർക്കറും 116 രാജ്യങ്ങളിലൂടെ 2.45 ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ച് സ്ഥാപിച്ച റെക്കോർഡ്…

malayalampress

ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്ട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട്…

News Desk

നാലു വയസ്സുള്ള മകളുടെ ദൃശ്യങ്ങളും പകര്‍ത്തി; ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ വിറ്റ യുവാവിനെതിരെ ഗുരുതര ആരോപണങ്ങള്‍

കൊല്ലത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ യുവാവിനെതിരെ ഗുരുതര ആരോപണങ്ങള്‍. നാല്…

News Desk

കാറിൽ ലഹരിക്കടത്ത്; മുഖ്യവിതരണക്കാരൻ അബ്ദുൾസലീം പിടിയിൽ

പാലക്കാട്: കാറിൽ ലഹരി കടത്തുന്നതിനിടെ ഒലവക്കോട്ടുനിന്ന് നാലുപേർ പിടിയിലായ സംഭവത്തിൽ മണ്ണാർക്കാട് സ്വദേശിയുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി.…

News Desk

ലഹരിഉപയോഗം അധ്യാപകരെ അറിച്ചതിന്റെ വൈരാഗ്യം; സഹപാഠിയുടെ മർദനത്തിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർന്നു

തൊടുപുഴ: ഹോസ്റ്റലിൽ ലഹരി ഉപയോഗിച്ച വിവരം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക്, സഹപാഠിയുടെ ക്രൂരമർദനമേറ്റെന്ന് പരാതി. ഇടുക്കി…

News Desk

മാസപ്പടി കേസ്: അന്വേഷണം ഉന്നതരിലേക്ക്; റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം മുൻ മന്ത്രി പി.എ.…

News Desk

കള്ള ടാക്‌സി: ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പ്രവാസികൾക്ക് കടുത്ത ശിക്ഷ, കനത്ത പിഴക്ക് പുറമെ സഊദിയിൽ നിന്ന് നാടുകടത്തുന്നു

റിയാദ്: ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികൾക്കെതിരെ…

malayalampress

നാലുപേരുടെ അവയവദാനം: കുട്ടികളടക്കം 14 രോഗികൾക്ക് പുതുജീവൻ

റിയാദ്: മസ്തിഷ്കമരണം സംഭവിച്ച നാലുപേരുടെ അവയവദാനത്തിലൂടെ നാല് കുട്ടികളടക്കം 14 രോഗികൾക്ക് പുതുജീവൻ. സൗദി സെന്റർ…

News Desk

ഫ്‌ളൈ നാസ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍: കൊച്ചിയിലേക്ക് ഇനി റിയാദില്‍ നിന്ന് നേരിട്ട് വിമാനം

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക്…

News Desk

ഹോട്ടലിന് തീപിടിച്ചു; ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് ബംഗ്ലാദേശ് പൗരന്മാർക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഫ്രീ സ്‌കൂള്‍ സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു…

News Desk

യു.എ.ഇ.ക്കുനേരെ വീണ്ടും ഇറാന്റെ ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി യു.എ.ഇ

ടെഹ്‌റാൻ: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിച്ചെന്ന് യു.എ.ഇ. രണ്ട് ബാലിസ്റ്റിക് മുസൈലുകൾ ഉപയോഗിച്ചായിരുന്നു ഇറാൻ ആക്രമണം.…

News Desk

സി എന്‍ ജി പമ്പില്‍ സ്‌ഫോടനം; ഒരു മരണം, ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിക്രി കലാന്‍ മേഖലയിലെ സി എന്‍ ജി പമ്പില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍…

News Desk

ഇൻഷുറൻസ് പോളിസി പുതുക്കൽ: അധ്യാപകന്റെ ഒരുലക്ഷം രൂപ തട്ടി

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് അധ്യാപകന്റെ ഒരു ലക്ഷം രൂപ…

News Desk

വ്യാജമദ്യ ദുരന്തം; മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത നാലുപേര്‍ മരിച്ചു, നിരവധി ആളുകള്‍ ചികിത്സയില്‍

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും…

News Desk

വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി.…

News Desk

ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്ട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട്…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1362 Articles

Desheeyam

1125 Articles

Gulf

521 Articles

Viral News

76 Articles

Saudi

357 Articles

World

254 Articles

Bahrain

25 Articles
Weather
44°C
Saudi Arabia
overcast clouds
44° _ 44°
7%
4 km/h
Wed
44 °C
Thu
42 °C
Fri
42 °C
Sat
42 °C
Sun
43 °C

Follow US

Most Read

Politics

View All

ഇത്തവണത്തെ ലോകകപ്പിലെ ആദ്യ ഗോളിന്റെ പിറവി ക്വിനോനെസിന്റെ ബൂട്ടിൽ നിന്ന്; ക്രിസ്റ്റിയാനോ റൊണാൾഡോയെ പോലും പിന്നിലാക്കിയ താരം…

മെക്‌സിക്കോ സിറ്റി: ലോകകപ്പിലെ ആദ്യ ഗോൾ മെക്‌സിക്കോയുടെ ഇടതുവിങ്ങർ ജൂലിയൻ ക്വിനോനെസിന്റെ ബൂട്ടിൽ നിന്ന്. മെക്‌സിക്കോ- ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലായിരുന്നു ഇത്തവണത്തെ ലോകകപ്പിലെ ആദ്യ ഗോളിന്റെ പിറവി. അതിന് വഴിവെച്ചത് ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ അബദ്ധവും. അഞ്ച് പ്രതിരോധക്കാരെ അണിനിരത്തിയിറങ്ങിയിട്ടും…

News Desk