മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO
ഇന്റർനാഷണൽ ഡസ്ക്: ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് താരം ദാരുണമായി മരിച്ചു. സംഭവത്തിന്റെ ക്യാമറയിൽ പതിഞ്ഞ അതിദാരുണ വീഡിയോ നൊമ്പരമായി. തെക്കൻ തായ്‌ലൻഡിൽ നടന്ന ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെയാണ് ഇടിമിന്നലേറ്റ് 24 വയസ്സുള്ള സോഫ്‌വാൻ അവേ എന്ന തായ് ഫുട്ബോൾ കളിക്കാരൻ മരിച്ചത്.
മിന്നലേറ്റ് മറ്റു പന്ത്രണ്ട് കളിക്കാർക്കും പരിക്കേറ്റു. മഴയ്ക്കിടയിൽ കളിക്കാർ ഫുട്ബോൾ കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നൊമ്പരത്തോടെ വൈറലായി. പെട്ടെന്ന് ഗ്രൗണ്ടിൽ ഇടിമിന്നൽ പതിച്ചു, തുടർന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായി. കളിക്കാർ അവേയുടെ അടുത്തേക്ക് ഓടി, എങ്കിലും ജീവൻ രക്ഷിക്കാനായില്ല
കളിക്കാരന് ഇടിമിന്നലേൽക്കുന്ന വീഡിയോ കാണാം👇.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
