നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

malayalampress
0 Min Read

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

ഉടന്‍ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയിട്ടുണ്ട്. വീഡിയോ 👇

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article