ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്. ഇറാനുമായുള്ള സംഘർഷം തുടരുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ പരിഹാരത്തിലെത്താതെ സമാധാന ചർച്ചകൾക്കുള്ള രണ്ട് മാസത്തെ സമയപരിധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് ശ്രമങ്ങളിൽ ഇടപെട്ടാൽ ഒമാൻ സുൽത്താനേറ്റിനെ ബോംബ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു: “ഒമാൻ ഞങ്ങളുടെ വഴിയിൽ വന്നാൽ, ഞങ്ങൾ അവരെ ശക്തമായി ബോംബ് ചെയ്യും.”
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടത്തിവിടുന്നതിനുള്ള റൂട്ട് സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായും സംയുക്ത പ്രസ്താവനയ്ക്കുള്ള വിശദാംശങ്ങൾ അന്തിമമാക്കാൻ ഇരുപക്ഷവും പ്രവർത്തിക്കുന്നുണ്ടെന്നും ഇറാൻ അറിയിച്ചിരുന്നു. യുഎസ്-ഇറാൻ കരാറിലെ 60 ദിവസത്തെ സമയപരിധി വ്യക്തമായ വഴിത്തിരിവില്ലാതെ അവസാനിക്കുന്നതിനിടെയാണ് ഈ സംഭവം.
അതേസമയം, കടലിടുക്ക് സംബന്ധിച്ച് ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിയാൽ ഒമാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ ട്രംപ് ഇറാനോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ, ഇറാനുമായുള്ള ചർച്ചകൾക്കുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പരാമർശം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
