വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി, ആദ്യത്തെ വനിതാ കോൺസൽ ജനറൽ; സഊദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയ അധ്യായം

News Desk
1 Min Read

റിയാദ്: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി ആദ്യത്തെ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അവർ സൗദി കോൺസൽ ജനറലായി നിയമിതയായത്. റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനു മുമ്പാകെ വഫാ അൽമർസൂഖി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു.

ഇസ്ലാം മതത്തോടും രാജാവിനോടും രാജ്യത്തോടും പൂർണ്ണ വിശ്വസ്‌ത പുലർത്തുമെന്നും, രാജ്യത്തിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും, സ്വദേശത്തും വിദേശത്തും സൗദിയുടെ താൽപ്പര്യങ്ങളും നിയമങ്ങളും സംരക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെയും ആത്മാർഥതയോടെയും കടമകൾ
നിർവഹിക്കുമെന്നും സർവ്വശക്തനായ ദൈവത്തിന്റെ നാമത്തിൽ വഫാ അൽമർസൂഖി സത്യം ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article