ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കും; ഭീഷണിയുമായി ട്രംപ്
ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്. ഇറാനുമായുള്ള സംഘർഷം തുടരുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ പരിഹാരത്തിലെത്താതെ സമാധാന ചർച്ചകൾക്കുള്ള രണ്ട് മാസത്തെ സമയപരിധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് ശ്രമങ്ങളിൽ ഇടപെട്ടാൽ ഒമാൻ സുൽത്താനേറ്റിനെ ബോംബ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു: "ഒമാൻ ഞങ്ങളുടെ വഴിയിൽ വന്നാൽ, ഞങ്ങൾ അവരെ ശക്തമായി ബോംബ്…
വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി, ആദ്യത്തെ വനിതാ കോൺസൽ ജനറൽ; സഊദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയ അധ്യായം
റിയാദ്: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി ആദ്യത്തെ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അവർ സൗദി കോൺസൽ ജനറലായി നിയമിതയായത്. റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനു മുമ്പാകെ വഫാ അൽമർസൂഖി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാം മതത്തോടും രാജാവിനോടും രാജ്യത്തോടും പൂർണ്ണ വിശ്വസ്‌ത പുലർത്തുമെന്നും, രാജ്യത്തിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും, സ്വദേശത്തും വിദേശത്തും സൗദിയുടെ താൽപ്പര്യങ്ങളും നിയമങ്ങളും സംരക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെയും ആത്മാർഥതയോടെയും…
70 ശതമാനം സഊദിവൽക്കരണം പ്രഖ്യാപിച്ച് സഊദി അറേബ്യ; പ്രൊജക്ട് മാനേജ്മെന്റ് മേഖലയിൽ മൂന്ന് മുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ബാധകം
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനം റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനവുമായി സഊദി അറേബ്യ. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് പ്രഫഷനുകളിൽ എഴുപത് ശതമാനം സഊദിവൽക്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2027 ഫെബ്രുവരി 14 മുതൽ സ്വകാര്യ മേഖലയിലെ പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളിൽ 70 ശതമാനം പ്രാദേശികവൽക്കരണം നടപ്പിലാക്കാൻ തുടങ്ങുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി സഹകരിച്ച്…
നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയിട്ടുണ്ട്. വീഡിയോ 👇 https://youtube.com/shorts/OXfhXHGaUa4?si=kYFSDv-f6swfuxcZ
തർക്കത്തിനിടെ കൊലപാതകം; സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
മയക്കുമരുന്ന് പ്രചരിപ്പിച്ചയാളുടെ വധശിക്ഷയും നടപ്പാക്കി ദമാം: തർക്കത്തിനിടെ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ നായിഫ് ബിൻ ഹസാം ബിൻ സായിദ് അൽ മുഖാത്തിയെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായ ഷബീബ് ബിൻ അബ്ദു റഹ്മാൻ ബിൻ മുത്‌ലാഖ് അൽമുഖൈതി അൽ ഒതൈബിയുടെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ സഊദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. സുരക്ഷാ അധികാരികൾ മുകളിൽ പറഞ്ഞ കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണത്തിന്റെ ഫലമായി അയാൾക്കെതിരെ കുറ്റകൃത്യം ചെയ്തതായി കുറ്റം ചുമത്തിയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യോഗ്യതയുള്ള കോടതിയിലേക്ക് റഫർ…
ഭൂചലനത്തിൽ നടുങ്ങി ഇന്തോനേഷ്യ; മരണസംഖ്യ 50 കടന്നു
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 51 ആയി. രക്ഷാപ്രവർത്തനം 30 മണിക്കൂർ പിന്നിവെ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ ഏജൻസിയായ BNPB കണക്കാക്കുന്നത്. ഭൂചലനത്തിൻ്റെ ഫലമായി ഉണ്ടായ മണ്ണിടിച്ചിലുകളെതുടർന്ന് ഒറ്റപ്പെട്ട വിദൂരഗ്രാമങ്ങളിൽ നിരവധി പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തുടനീളം 100ലധികം പേർക്ക് പരിക്കേറ്റെന്നും, മുപ്പതിലേറെ പേരുടെ പരിക്ക് ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലങ്ങളും…









