ടെഹ്റാന്‍: പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ ആക്രമണം. യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അധികൃതർ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ വിവിധ ഇടങ്ങളിൽ യുഎസ് ആക്രമണം നടത്തി. സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു.
യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കുനേരെ വെടിവയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു.
സമാധാനകരാറിൽ ഇറാൻ ഉടൻ ഒപ്പിട്ടില്ലെങ്കിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെ ആക്രമിക്കാൻ ഉത്തരവു നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പശ്ചിമേഷ്യയിലെ വഴക്കാളിയാണെന്നും കരാറിലെത്താൻ വൈകുന്നതിന് വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ സൈന്യം താറുമാറായെന്നും അവരെ പൂർണമായി പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ ഭീഷണിക്ക് വഴങ്ങി പിന്നോട്ടു പോകില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്‍ ൈസന്യവും പറഞ്ഞു.
ഒമാൻ തീരത്ത് യുഎസിന്റെ മിസൈൽ ആക്രമണത്തിൽ ഇറാനിൽനിന്നുള്ള എണ്ണക്കപ്പലിനു തീപിടിച്ച് 3 ഇന്ത്യക്കാരെ കാണാതായി. ഇതിൽ ഒരാൾ മരിച്ചതായാണു വിവരം. പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു. ബാക്കി 21 പേരെ രക്ഷിച്ചു. അസംസ്കൃത എണ്ണയും രാസവസ്തുക്കളും കൊണ്ടുപോകുന്ന എംടി സെറ്റെബെല്ലോ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാൻ തുറമുഖത്തുനിന്നുള്ള കപ്പലിനെ ആക്രമിച്ചതെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചു. മിസൈൽ ഏറ്റ കപ്പലിന്റെ വിഡിയോയും യുഎസ് പുറത്തുവിട്ടു.
സമാധാനകരാറിൽ ഇറാൻ ഉടൻ ഒപ്പിട്ടില്ലെങ്കിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെ ആക്രമിക്കാൻ ഉത്തരവു നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പശ്ചിമേഷ്യയിലെ വഴക്കാളിയാണെന്നും കരാറിലെത്താൻ വൈകുന്നതിന് വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ സൈന്യം താറുമാറായെന്നും അവരെ പൂർണമായി പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ ഭീഷണിക്ക് വഴങ്ങി പിന്നോട്ടു പോകില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്‍ ൈസന്യവും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group