യുഎഇയിൽ നിന്ന് യുവതിയെ പൊക്കി സിബിഐ; ഇന്ത്യയിലെത്തിച്ചത് ഇന്റർപോളിന്റെ സഹായത്തോടെ

News Desk
0 Min Read

ദുബായ് /ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ ഇന്ത്യൻ യുവതിയെ യുഎഇയിൽ നിന്ന് ഇന്റർപോളിന്റെ സഹായത്തോടെ സിബിഐ ഇന്ത്യയിലെത്തിച്ചു. വിശാഖ റാത്തോഡ് എന്ന പ്രതിയെയാണ് ഈ മാസം മൂന്നിന് ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹായത്തോടെ ഇന്ത്യയിലെത്തിച്ചത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് യുഎഇ അധികൃതർ പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

വിവിധ പദ്ധതികളിലേക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് വൻതുകകൾ വിശാഖ കൈക്കലാക്കിയെന്നാണ് കേസ്. വിശ്വാസവഞ്ചനയ്ക്കും ഫണ്ട് അനധികൃതമായി കൈകാര്യം ചെയ്തതിനും പ്രതിയുടെ പേരിൽ കുറ്റങ്ങളുണ്ട്. ഒന്നിലേറെ ബാങ്കുകൾ ഇതിനായി പ്രതി ഉപയോഗിച്ചു. മഹാരാഷ്ട്ര പൊലീസ് ആണ് വിശാഖയെ യുഎഇയിൽ നിന്ന് പൂണെയിലെത്തിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article