കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം: ചരിത്രത്തിലാദ്യമായി വനിതാ വിഭാഗം; ഇന്ത്യയിൽ നിന്ന് പ്രതിനിധികളായി രണ്ട് മലയാളി പെൺകുട്ടികൾ

malayalampress
3 Min Read
  • ഇന്ത്യയുടെ പെരുമയായി ഹുസ്‌നാ ഫാത്തിമയും ഉമ്മു കുൽസുമും

മക്ക: ലോകമെമ്പാടുമുള്ള ഖുർആൻ ഹൃദയ സ്ഥമാക്കിയവരുടെ ശ്രദ്ധാകേന്ദ്രമായ 46-ാ മത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ മനഃപാഠ, പാരായണ, തഫ്സ‌ിർ മത്സരത്തിന് മക്കയിലെ വിശുദ്ധ ഹറം വളപ്പിൽ പ്രൗഢോജ്ജ്വല തുടക്കം. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർത്തൃത്വത്തിൽ നടക്കുന്ന ഈ ആഗോള ഖുർആനിക മൽസര ത്തിൽ ചരിത്രത്തിലാദ്യമായി വനിതകൾക്കായി പ്രത്യേക വിഭാഗം സഊദി അറേബ്യൻ ഗവൺമെന്റ്റ് അനുവദിച്ചു. ഈ രിത്രനിമിഷത്തിൽ ഇന്ത്യയെ പ്രതിനിധീ കരിച്ച് മത്സരത്തിൽ പങ്കാളികളാകുന്നത് രണ്ട് മലയാളി പെൺകുട്ടികളാണ് എന്നത് കേരളത്തിന് വലിയ അഭിമാനമായി മാറി.

കൊല്ലം ജില്ലയിലെ കാരാളികോണം സ്വദേശിനി ഹുസ്‌നാ ഫാത്തിമ (12), എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വ ദേശിനി ഉമ്മു കുൽസും പി. എസ് (21) എന്നിവരാണ് രാജ്യത്തിൻ്റെ പ്രതിനിധികളാ യി മക്കയിലെത്തിയത്. ഒരാൾക്ക് ജീവിതത്തിൽ ഒരു തവണ മാത്രം പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ഈ ചരിത്രപ്രസിദ്ധമായ അന്താരാഷ്ട്ര മത്സരത്തിൽ, ഇന്ത്യയിലുടനീളം നടത്തിയ കടുത്ത മത്സരങ്ങൾക്കും ഓൺലൈൻ സെലക്ഷൻ റൗണ്ടുകൾക്കും ശേഷമാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.

ആഗോള പങ്കാളിത്തവും റെക്കോർഡ് സമ്മാനത്തുകയും

ലോകത്തെ പ്രമുഖ ഖുർആൻ മത്സരങ്ങളിൽ പ്രഥമസ്ഥാനത്തുള്ള ഈ മാത്സരത്തിൽ ഇത്തവണ 133 രാജ്യങ്ങളിൽ നി ന്നായി 334 മത്സരാർത്ഥികളാണ് മാറ്റുരയ് ക്കുന്നത്. ഇതിൽ 202 പുരുഷന്മാരും 132 വനിതകളും ഉൾപ്പെടുന്നു. 16 അന്താരാഷ്ട്ര ജഡ്‌ജുമാർ അടങ്ങുന്ന പാനലാണ് പ്രകടനങ്ങൾ വിലയിരുത്തുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ വിജയികളെ കാത്തിരിക്കുന്നത് ആകെ 1,02,60,000 സഊദി റിയാൽ (ഏകദേശം 22.78 കോടി ഇന്ത്യൻ രൂപ). പ്രധാനമായും 5 വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഒന്നാം വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരന് 5,00,000 റിയാലും (ഏകദേശം 1.11 കോടി രൂപ) രണ്ടാം സ്ഥാനക്കാരന് 4,50,000 റിയാലും ലഭിക്കും. കൂടാതെ, ഫൈനൽ വേദിയിലെത്തിയ മുഴുവൻ മത്സരാർത്ഥികൾക്കും 5,000 റിയാൽ വീതം പങ്കാളിത്ത ആനുകൂല്യവും നൽകുന്നുണ്ട്. പങ്കാളികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും ഉംറ നിർവ്വഹിക്കാനും മക്ക, മദീന ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനുമുള്ള സൗകര്യവും സഊദി ഭരണകൂടം സൗജന്യമായി ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ പെരുമയായി ഹുസ്‌നാ ഫാത്തിമയും ഉമ്മു കുൽസുമും

ഹുസ്‌ന ഫാത്തിമ (12): ആയൂർ കാരാളി കോണം ജാമിഅഃ അബൂബക്കർ സിദ്ദീഖ് അൽ ഇസ്ല‌ാമിയ്യ പ്രിൻസിപ്പൽ നുജുമുദ്ധീൻ മൗലവിയുടെയും ഹാഫിള സുമയ്യയുടെയും (തിരുവല്ല) ഏക മകളാണ് ഹുസ്‌ന. ഒൻപതാം വയസ്സിൽ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയ ഹുസ്നയെ പരിശീലനങ്ങളിലൂടെ തയ്യാറാക്കിയത് ഖുർആൻ ഹാഫിളുമായ് മാതാവ് സുമയ്യയാ ണ്. ഹൈദരാബാദിൽ നടന്ന ആൾ ഇന്ത്യാ ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹുസ്‌ന, ദേശീയ തലത്തിൽ പെൺകുട്ടികൾക്കായി നടത്തിയ രണ്ട് ഓൺലൈൻ സെലക്ഷൻ റൗണ്ടുകളിലും ഒന്നാമതെത്തിയാണ് മക്കയിലെ നാലാം വിഭാഗം (30 ജുസ്‌അ് ഖുർആൻ മനഃപാഠം) മത്സരത്തിലേക്ക് യോഗ്യത നേടിയത്.

ഉമ്മു കുൽസും പി. എസ് (21): എറണാകു ളം പെരുമ്പാവൂർ സ്വദേശികളായ ഷിയാസ് പറേലി – ഫാത്തിമ ഷിയാസ് ദമ്പതിക ളുടെ മൂത്ത മകളാണ് ഉമ്മു കുൽസും. മലപ്പുറം മഞ്ചേരി പേസ് റെസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് ഹിഫ്ള് പൂർത്തിയാക്കിയ ഇവർ, നിലവിൽ പാണക്കാട് ജാമിയ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ ലേഡീസ് ക്യാമ്പസിൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. സ്ഥാപന പ്രിൻസിപ്പൽ ഷെബീബ് സ്വലാഹിയുടെ നിർദ്ദേശപ്രകാരമാണ് മത്സരത്തിൽ പങ്കെടുത്തത്. അഞ്ചു മക്കളിൽ ഉമ്മു കുൽസൂമിൻ്റെ രണ്ട് സഹോദരന്മാരും ഹാഫിളിങ്ങളാണ്.

മക്കയിലെ ഹിൽട്ടൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്. മത്സരാർത്ഥികളുടെ പിതാക്കന്മാരായ നുജുമുദ്ധീൻ മൗലവിയും ഷിയാസ് പറേലിയും മക്കയിലെ അനുഭവങ്ങളും സന്തോഷവും പങ്കുവെച്ചു. ഒരു കുടുംബത്തിൽ നിന്ന് 2 പേർക്കാണ് ഗവൺമെന്റ് സൗകര്യം.  അതോടൊപ്പം മൽസരത്തിൽ പങ്കെടുക്കുന്നവർക്കും ഒപ്പം ഒരു ആൾക്കും ടിക്കറ്റ്, ഹോട്ടൽ യാത്ര ചിലവ് അടക്കം സഊദി ഗവൺമെന്റ് ആണ് വഹിക്കുന്നത്. റബീഉൽ അവ്വൽ 6-ന് മുൻപായി സമാപന സമ്മേളനവും ഫൈനൽ ഫലപ്രഖ്യാപനവും നടക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article