വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി
ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഓണം അവധിക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍. വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുടെ കരട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍…
സഊദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്ന് മലയാളികളുടെ മരണങ്ങൾ; മരണകാരണം ഹൃദയാഘാതം
റിയാദ്: സഊദിയിലെ റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു. മൂവരുടെയും മരണ കാരണം ഹൃദയാഘാതമാണ്. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57), വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക എന്നിവരാണ് മരണപ്പെട്ടത്. ഒരേ ദിവസം തന്നെ മൂന്ന് മലയാളികളുടെ മരണങ്ങൾ പ്രവാസ ലോകത്തെ നൊമ്പരത്തിലാക്കി, മൂവരുടെയും മരണകാരണങ്ങൾ ഹൃദയാഘാതം ആണെന്നതും ഏറെ ഞെട്ടിക്കുന്നതാണ്. പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു…
ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കും; ഭീഷണിയുമായി ട്രംപ്
ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്. ഇറാനുമായുള്ള സംഘർഷം തുടരുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ പരിഹാരത്തിലെത്താതെ സമാധാന ചർച്ചകൾക്കുള്ള രണ്ട് മാസത്തെ സമയപരിധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് ശ്രമങ്ങളിൽ ഇടപെട്ടാൽ ഒമാൻ സുൽത്താനേറ്റിനെ ബോംബ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു: "ഒമാൻ ഞങ്ങളുടെ വഴിയിൽ വന്നാൽ, ഞങ്ങൾ അവരെ ശക്തമായി ബോംബ്…
വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി, ആദ്യത്തെ വനിതാ കോൺസൽ ജനറൽ; സഊദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയ അധ്യായം
റിയാദ്: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി ആദ്യത്തെ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അവർ സൗദി കോൺസൽ ജനറലായി നിയമിതയായത്. റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനു മുമ്പാകെ വഫാ അൽമർസൂഖി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാം മതത്തോടും രാജാവിനോടും രാജ്യത്തോടും പൂർണ്ണ വിശ്വസ്‌ത പുലർത്തുമെന്നും, രാജ്യത്തിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും, സ്വദേശത്തും വിദേശത്തും സൗദിയുടെ താൽപ്പര്യങ്ങളും നിയമങ്ങളും സംരക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെയും ആത്മാർഥതയോടെയും…
70 ശതമാനം സഊദിവൽക്കരണം പ്രഖ്യാപിച്ച് സഊദി അറേബ്യ; പ്രൊജക്ട് മാനേജ്മെന്റ് മേഖലയിൽ മൂന്ന് മുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ബാധകം
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനം റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനവുമായി സഊദി അറേബ്യ. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് പ്രഫഷനുകളിൽ എഴുപത് ശതമാനം സഊദിവൽക്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2027 ഫെബ്രുവരി 14 മുതൽ സ്വകാര്യ മേഖലയിലെ പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളിൽ 70 ശതമാനം പ്രാദേശികവൽക്കരണം നടപ്പിലാക്കാൻ തുടങ്ങുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി സഹകരിച്ച്…
നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയിട്ടുണ്ട്. വീഡിയോ 👇 https://youtube.com/shorts/OXfhXHGaUa4?si=kYFSDv-f6swfuxcZ









