മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് പോലീസ് പിടികൂടിയത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുളള ശ്രമത്തിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു. മുഹമ്മദും ഫാത്തിമയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നുവെന്നും പോലീസ് പറയുന്നു.
രായിമരക്കാര്‍ വീട്ടില്‍ മുഹമ്മത്തിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തിരൂര്‍ ഡി വൈ എസ് പി സിദ്ധിഖ് പറഞ്ഞിരുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിലെ കാല് തെരുവ് നായ്ക്കള്‍ വലിച്ചിഴക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു വരുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group

Sir, my fingerprint not match to my banking account open