കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത, ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ; യുഡിഎഫിന് നേരിയ മേൽക്കൈ, എൽഡിഎഫും ഭരണത്തിലേറാം, ബിജെപിക്ക് മുന്നേറ്റം
നായർ വോട്ടുകളിൽ ബി ജെ പിക്കാണ് വലിയ മുന്നേറ്റം കാണിക്കുന്നത് മുസ്ലിം വോട്ടുകൾ യു ഡി എഫിലേക്ക് ഒഴുകിയെന്നും സർവെ പറയുന്നത് കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം പുറത്തുവന്നു. കേരളത്തിൽ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം യു ഡി എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽ…
കനത്ത മഴ; ബംഗളുരുവില്‍ മതിലിടിഞ്ഞ് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
ബംഗളുരു: ശക്തമായ മഴയെ തുടര്‍ന്നു മതില്‍ തകര്‍ന്നു വീണു വിനോദയാത്രക്കായി എത്തിയ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കനത്ത മഴയില്‍ ബംഗളൂരുവിലെ ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയുടെ കോമ്പൗണ്ട് മതിലാണ് ഇടിഞ്ഞുവീണത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47)എന്നിവരാണ് മരിച്ച മലയാളികള്‍. വിനോദയാത്ര പോയ മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മാണ യൂണിറ്റിലെ 56 പേരുടെ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ ബംഗളൂരു സ്വദേശികളായ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. മഴ കനത്തപ്പോള്‍ മതിലിനോട് ചേര്‍ന്നുള്ള ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ നിന്നവരാണ്…
കേരളത്തിൽ യുഡിഎഫ് അധികാരത്തില്‍ വരും, എക്സിറ്റ് പോൾ ഫലം പുറത്ത്
കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്ന പൗരന്മാർ എൽഡിഎഫിനൊപ്പമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ കൊച്ചി: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 10 വര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലവും വ്യക്തമാക്കുന്നത്. 70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി…
കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം; ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്
കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. കേരളം യു ഡി എഫിനെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം. ടൈംസ് നൗ ജെവിസിയുടെ പ്രവചനത്തിലാണ് യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലം. കേരളം യു ഡി എഫിനെന്ന് ടൈംസ് നൗ ജെ വി സി. യു ഡി എഫ് ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തുമെന്ന്…
ഉപേക്ഷിച്ചത് 59 വർഷത്തെ ബന്ധം, കടുത്ത തീരുമാനമെടുത്ത് യുഎഇ; ഒപെകിൽ നിന്ന് പിൻമാറിയ നിർണ്ണായക നടപടി മെയ് 1 മുതൽ പ്രാബല്യത്തിൽ
ഞെട്ടിച്ച പ്രഖ്യാപനം സഊദിയിൽ ജിസിസി ഉച്ചകോടിയും വിയന്നയിൽ നിർണായ ഒപെക് യോഗവും നടക്കുന്നതിന് തൊട്ടുമുന്നെ അബുദബി: ആഗോള എണ്ണവിപണി ആടിയുലഞ്ഞു നിൽക്കെ എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് പിൻവാങ്ങി യു.എ.ഇ നടപടി നിർണ്ണായകം. മെയ് ഒന്ന് മുതൽ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് യു എ ഇ പ്രഖ്യാപിച്ചത്. ഹോർമുസ് പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ സ്വതന്ത്രമായ ഉൽപാദനം ലക്ഷ്യമിട്ടാണ് തീരുമാനം. വിയന്നയിൽ നിർണായ ഒപെക് യോഗവും സഊദിയിൽ ജിസിസി ഉച്ചകോടിയും നടക്കുന്നതിന് തൊട്ടുമുന്നെയാണ് ഞെട്ടിച്ച പ്രഖ്യാപനം. രാഷ്ട്രമായി രൂപം…
ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിൻ്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് ആണ് മരിച്ചത്. 23 വയസായിരുന്നു. വൈകിട്ട് ആറ് മണിയോടാണ് അപകടം ഉണ്ടായത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ആസിഫ് അഷറഫ്. ഈ സമയം ശക്തമായ ഇടിയോടു കൂടിയ മഴ പെയ്യുന്നുണ്ടായിരുന്നു. അതേസമയം, തൃശൂർ വെങ്ങിണിശേരിയിൽ കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേികളായ ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്.…









