ബംഗളുരു: ശക്തമായ മഴയെ തുടര്‍ന്നു മതില്‍ തകര്‍ന്നു വീണു വിനോദയാത്രക്കായി എത്തിയ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കനത്ത മഴയില്‍ ബംഗളൂരുവിലെ ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയുടെ കോമ്പൗണ്ട് മതിലാണ് ഇടിഞ്ഞുവീണത്.
എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47)എന്നിവരാണ് മരിച്ച മലയാളികള്‍. വിനോദയാത്ര പോയ മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മാണ യൂണിറ്റിലെ 56 പേരുടെ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ ബംഗളൂരു സ്വദേശികളായ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
മഴ കനത്തപ്പോള്‍ മതിലിനോട് ചേര്‍ന്നുള്ള ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്.ഏഴുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി നാട്ടുകാരുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
