ദമാം: സഊദിയിലെ ദമാമിൽ പ്ലസ് വൺ വിദ്യാർഥി കളിക്കിടെ കുഴഞ്ഞുവീ ണ്മരിച്ചു. ദമാം അൽമുന ഇൻറർനാഷണൽ സ്കൂൾ പ്ലസ് വൺ വിദ്യാർഥി കർണാടക മോഡ്ബി ദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ്റയ്യാൻ (16) ആണ് മരിച്ചത്. ബാസ്കറ്റ്ബോൾ കളിക്കിടെ കുഴഞ്ഞഴുവീഴുകയായിരുന്നു. സി.ബി .എസ്.ഇ സ്കൂൾ സോണൽ തല മത്സരത്തിൽ ബാസ്കറ്റ്ബോൾ വിഭാഗത്തിൽ കളിച്ച്കൊണ്ടിരിക്കെയാണ് ദാരുണ സംഭവം.
കുഴഞ്ഞു വീണ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമാം സെൻട്രൽആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മയ്യത്തുമായി ബന്ധപ്പെട്ട മറ്റു നടപടികൾ നടന്നു വരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
