കൊല്ലം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അരിനല്ലൂരിലെ മകളുടെ വീടിന് മുന്നിൽ വച്ച് അണലിയുടെ കടിയേറ്റത്.
രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചായ്പിലുള്ള കട്ടിലില്‍ കിടന്ന പുതപ്പ് താഴെ വീണിരുന്നു. അതെടുത്തപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു.

