ഓടുന്ന ട്രെയിനിനടിയിലേക്ക് വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പിതാവ്

News Desk
1 Min Read

ബംഗ്ലാദേശ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണുപോയ കുഞ്ഞിനെ രക്ഷപ്പെടുത്തി പിതാവ്. ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണുപോയ കുഞ്ഞിനെ സ്വന്തം ജീവൻ പണയപ്പെടുത്തി പിതാവ് രക്ഷിച്ചത്.

ഒന്നര മണിക്കൂർ വൈകിയെത്തിയ ടിറ്റാസ് കമ്മ്യൂട്ടർ ട്രെയിൻ സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയപ്പോൾ പുറത്തിറങ്ങാൻ ശ്രമിക്കവെയാണ് കുട്ടി കൈയിൽ നിന്ന് വഴുതി പാളത്തിലേക്ക് വീണത്. ഒട്ടും വൈകാതെ തന്നെ ട്രെയിനിനടിയിലേക്ക് എടുത്തുചാടിയ പിതാവ് കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിക്കുന്നത് സോഷ്യൽമീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ കാണാം.

ട്രെയിൻ മുകളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളിൽ കുഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പിതാവ് ബലമായി ചേർത്തുപിടിക്കുന്നത് വീഡിയോയിൽ കാണാം. ട്രെയിൻ പൂർണ്ണമായും കടന്നുപോയ ശേഷം റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇരുവരെയും പുറത്തെടുത്തു. നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട പിതാവിന്റെ ധീരതയെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!