നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177: അകപ്പെട്ട 53 മലയാളികൾ ബന്ധപ്പെട്ടെന്ന് നോർക്ക, കൂടുതൽ പേർ കുടുങ്ങിയെന്ന് സംശയം – VIDEO
ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ ആശയവിനിമയ സംവിധാനം തകർന്നു പുറത്ത് വന്ന വീഡിയോകൾ നടക്കുന്നത് വെള്ളം കുതിച്ചെത്തിയത് വൻ മലപോലെ തിരുവനന്തപുരം: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177 ആയി ഉയർന്നു. ദുരന്ത മേഖല പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനിടെ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികൾ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും…
സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു: ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം?
തിരുവനന്തപുരം: പതിറ്റാണ്ടുകളായി തിരച്ചിൽ നടത്തുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി വിവരം. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കു മുമ്പ് കുറുപ്പ് മരിച്ചിരിക്കാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. വൈകാതെ അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് ഉടൻ റിപ്പോർട്ട് നൽകും. ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനമാകുക. തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിൻ്റെ ഫയൽ പോലീസ് വീണ്ടും തുറന്നത്. സുകുമാരക്കുറുപ്പിനെ കണ്ടു എന്നു…
നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് മരണം; 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് പേര്‍ മരിച്ചു. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാതായതായി അധികൃതര്‍ അറിയിച്ചു. റസുവ ജില്ലയില്‍ ചൈനയുമായുള്ള അതിര്‍ത്തി മേഖലയിലാണ് പ്രളയം. 41 നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കച്ചവടസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. പ്രളയത്തിന് പിന്നാലെ ബിഹാറിലും പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭോട്ടേകോശി നദിയിലൂടെ രാവിലെ ഒമ്പതോടെയാണ് മിന്നല്‍ പ്രളയമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി കലക്കുവെള്ളം കുതിച്ചെത്തിയതോടെ റസുവ ജില്ലയിലെയും സ്യാബ്രുബെസി പ്രദേശത്തെയും നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം. പ്രളയത്തില്‍ വെള്ളത്തിലകപ്പെട്ടവരെയും കാണാതായവരെയും പുറത്തെടുക്കാനുള്ള…
യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി
റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം. ചെങ്കടലിൽ ഒരു സഊദി എണ്ണ ടാങ്കറിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികൾ അറിയിച്ചു. പിന്നാലെ ആക്രമണം സ്ഥിരീകരിച്ച് സഊദി ഷിപ്പിങ് കമ്പനി ബഹ്‌റി രംഗത്തെത്തി. ആ ആക്രമണം കൃത്യവും നേരിട്ടുള്ളതുമായിരുന്നു, അതിന്റെ ഫലമായി കപ്പലിൽ തീ പടർന്നു, ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന മറ്റ് നിരവധി കപ്പലുകൾ സമീപത്തു നിന്ന് തിരിച്ചു പോയതായും ഹൂത്തികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. ശത്രു രാജ്യമായ സഊദിയുടെ സമുദ്ര നാവിഗേഷൻ നിരോധിക്കാനുള്ള…
തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടു: വെളിപ്പെടുത്തലുമായി നെതന്യാഹു
ജറുസലേം: തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു. യാർ, അവ്‌നർ എന്നിങ്ങനെ രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യാർ,…
ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും
റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത പിഴയും, നാട് കടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും. പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സഊദി അറേബ്യയിലേക്ക്…









