പ്രവാസികളേ ഇതിലേ ഇതിലേ…; റെമിറ്റൻസ് ഇക്കൊണമിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് നിക്ഷേപത്തിലേക്ക് കേരളം 

malayalampress
1 Min Read
  • ദീർഘകാല വളർച്ച ലക്ഷ്യം വെച്ച് വന്‍ പദ്ധതി പ്രഖ്യാപനവുമായി വി.ഡി സർക്കാരിന്‍റെ ആദ്യ ബജറ്റ്

കൊച്ചി: ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതില്‍ പ്രവാസികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രവാസികള്‍ നിക്ഷേപകരായും സംരംഭകരായും അറിവ് പങ്കിടുന്നവരായും മാറേണ്ടതുണ്ടെന്നും സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, കാര്‍ഷിക മൂല്യവര്‍ധിത സംരംഭങ്ങള്‍, ആരോഗ്യരംഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ കൂട്ടായ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ക്ക് കഴിയുമെന്നും വി ഡി സതീശൻ പറഞ്ഞു.

റെമിറ്റന്‍സ് ഇക്കോണമി എന്ന നിലയില്‍ നിന്നും ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ആണ് പ്രവാസി നിക്ഷേപം. പതിറ്റാണ്ടുകളായി ഗള്‍ഫ് രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ജോലി ചെയ്യുന്ന മലയാളികള്‍ അയയ്ക്കുന്ന പണം, കേരളത്തിന്റെ ഉപഭോഗ ശേഷിയും ജീവിത നിലവാരവും ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഭാവിയിലെ കേരള വികസനത്തിന് പണം അയയ്ക്കല്‍ മാത്രം മതിയാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article