സഊദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

News Desk
1 Min Read

ജിസാൻ: സൗദി അറേബ്യയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പ്രവാസി മലയാളി തെങ്കാശിയിൽ വാഹാനപകടത്തിൽ മരിച്ചു. ആലപ്പുഴ വള്ളികുന്നം ചൂനാട് സ്വദേശി താഹ കൊല്ലേത്ത് (61) ആണ് മരിച്ചത്. രാമേശ്വരത്തുനിന്ന് തെങ്കാശി വഴി കേരളത്തിലേക്ക് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മരത്തിലിടിച്ചായിരുന്നു അപകടം.

കേരള സർക്കാരിന്റെ മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു താഹ. ജിസാനിലെ മലയാളി സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയാണ്. സൗദിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ‘മലയാളം ന്യൂസ്’ ദിനപത്രത്തിന്റെ ജിസാൻ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.

മുഹമ്മദ് കുഞ്ഞിന്റെയും ഖദീജ കുട്ടിയുടെയും മകനാണ്. ജിസാൻ സർവകലാശാല അധ്യാപികയായ ലീമ താഹയാണ് ഭാര്യ. കൊച്ചി ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. ഹാഷ്മി, പത്താം ക്ലാസ് വിദ്യാർഥിനി ഖദീജ എന്നിവരാണ് മക്കൾ.

താഹ കൊല്ലേത്തിന്റെ അപ്രതീക്ഷിത വേർപാടിൽ മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ ഉൾപ്പെടെ ജിസാനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളും പ്രവാസി സമൂഹവും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!