റിയാദിലേക്ക് വീണ്ടും മിസൈൽ ആക്രമണം: പ്രതിരോധിച്ചതായി സഖ്യസേന

News Desk
0 Min Read

റിയാദ്: റിയാദ് മേഖലയെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ ആകാശത്തുവെച്ച് തടഞ്ഞ് നശിപ്പിച്ചതായി യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.

ഹൂത്തി സായുധസംഘം റിയാദ് മേഖലയിലേക്ക് അയച്ച ഡ്രോൺ വിജയകരമായി തടഞ്ഞ് തകർത്തതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

ഇതിന് പിന്നാലെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും മറ്റൊരു ഡ്രോൺ കണ്ടെത്തി തടഞ്ഞ് നശിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.

നവംബർ 12 വ്യാഴാഴ്‌ചയാണ് റിയാദ് മേഖലയിലെ ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!