റിയാദ് : കിഴക്കൻ സഊദിയെയും തലസ്ഥാന നഗരിയായ റിയാദിനെയും ലക്ഷ്യമാക്കി സ്ഫോടക ഡ്രോണുകൾ എത്തിയതായി സഊദി അറേബ്യ. എന്നാൽ ശത്രുക്കളുടെ ലക്ഷ്യം കാണും മുമ്പ് തകർത്താണ് സഊദി അറേബ്യ അറിയിച്ചു. സഊദിയുടെ അൽ ഷർഖിയയിൽ ഡ്രോൺ തടയലും നശിപ്പിക്കലും നടന്നതായി യെമനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഡ്രോണുകൾ തടഞ്ഞും നശിപ്പിച്ചതായും റിയാദ് മേഖലയിൽ രണ്ട് ഡ്രോണുകൾ തടഞ്ഞും നശിപ്പിച്ചതായും വക്താവ് അറിയിച്ചു.
സഊദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനും യാമ്പുവും ആക്രമിച്ചതായി ഹൂത്തികള്‍
സന്‍ആ: സഊദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനും ചെങ്കടല്‍ തീരത്തുള്ള യാമ്പു തുറമുഖ നഗരത്തിലെ എണ്ണ വ്യവസായ കേന്ദ്രവും തങ്ങളുടെ സേന ആക്രമിച്ചതായി യെമനിലെ ഹൂത്തികള്‍ അവകാശപ്പെട്ടു. ഡ്രോണ്‍ ഉപയോഗിച്ച് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിലെ പമ്പിംഗ് സ്റ്റേഷന് നമ്പര്‍ 7 ലക്ഷ്യമിട്ടുവെന്നും ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് യാമ്പുവിലെ എണ്ണ കേന്ദ്രത്തെയും ലക്ഷ്യമിട്ടുവെന്നും എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ ഹൂത്തി വക്താവ് യഹ്യ സരീഅ് വ്യക്തമാക്കി.
ഈ രണ്ട് ആക്രമണങ്ങളും, കൂടാതെ യെമന്‍ അതിര്‍ത്തിക്ക് സമീപമുള്ള സഊദി വിമാനത്താവളവും വ്യോമതാവളവും ലക്ഷ്യമിട്ട് നടത്തിയ മറ്റ് രണ്ട് ആക്രമണങ്ങളും വിജയകരമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
