തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസി, വയോധികനെ പാമോയിൽ ഒഴിച്ച് തീ കൊളുത്തി കൊന്നു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപമാണ് സംഭവം. മാർത്താണ്ഡത്തിനടുത്തുള്ള തിക്കുറിച്ചി സ്വദേശിയായ കുഴന്തൈ വേലുവാണ് ( 86 ) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ആൽബെർട്ട് ആസ്പിനെ പൊലീസ് പിടികൂടി.
കുഴന്തൈ വേലുവിന്റെ മകൻ ജപമണിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്കിടയിൽ അതിർത്തിത്തർക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി ആൽബെർട്ടും കുഴന്തൈ വേലുവിന്റെ മകനും തമ്മിൽ വഴക്കടിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.പിന്നാലെ ആൽബെർട്ട് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
ആൽബെർട്ട് വീട്ടിലെത്തി ബഹളം വച്ചപ്പോൾ ജപമണി പൊലീസിനെ അറിയിക്കാൻ മാർത്താണ്ഡം സ്‌റ്റേഷനിലേക്കു പോയ സമയത്താണ് രോഗാവസ്ഥയിലുള്ള കുഴന്തൈ വേലുവിന്റെ ശരീരത്തിൽ തുണികൾ വാരിയിട്ടശേഷം പാമോയിൽ ഒഴിച്ച് തീകൊളുത്തിയത്. ജപമണി തിരിച്ചെത്തിയപ്പോൾ വീട്ടിൽനിന്നു പുകയുയരുന്നതു കണ്ട് നോക്കിയപ്പോഴാണ് അച്ഛനെ മരിച്ച നിലയിൽ കണ്ടത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
