ദേശീയപാതയിലെ നിയമലംഘനം; 22 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

News Desk
1 Min Read

മലപ്പുറം: ദേശീയപാതയില്‍ നിയമലംഘനം നടത്തിയ 22 ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്യും. കഴിഞ്ഞദിവസം മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ പിടികൂടിയവര്‍ക്കെതിരെയാണ് നടപടി.

പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് പുറമേയാണ് ലൈസന്‍സ് റദ്ദാക്കുന്നത്. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് ദേശീയ പാതയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ഹെവി വാഹനങ്ങള്‍ ഫാസ്റ്റ് സ്പീഡ് ട്രാക്കിലൂടെ പോകുക, തെറ്റായ രീതിയില്‍ എന്‍ട്രി-എക്‌സിറ്റ് ഉപയോഗിക്കുക, ഹൈവേയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, പാസഞ്ചര്‍ വാഹനങ്ങള്‍ സ്പീഡ് ട്രാക്കില്‍ ആളുകളെ ഇറക്കിവിടുക തുടങ്ങിയ പ്രവണതകള്‍ കര്‍ശനമായി തടയും.

റോഡ് മുറിച്ചുകടക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. ഹൈവേ ക്രോസ് ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയായിരുന്നു മോട്ടര്‍ വാഹന വകുപ്പ് ദേശീയപാതയിലെ പരിശോധന കര്‍ശനമാക്കിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!