ഫുജൈറയിൽ കൂട്ടിയിടിച്ചത് 23 വാഹനങ്ങള്‍; മരണം 14 ആയി; 30 പേര്‍ക്ക് പരിക്ക്

malayalampress
2 Min Read
  • മൂന്ന് ദിവസത്തിനിടെ മൂന്ന്​ അപകടങ്ങൾ; ജീവൻ നഷ്ടമായത്​​ 19 പേർക്ക്​, ഞെട്ടലിൽ ഫുജൈറയും പ്രവാസ ലോകവും

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരണം 14 ആയി. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദിഖിന്റെ മക്കളായ ഇരട്ടസഹോദരങ്ങള്‍ മുഹമ്മദ് അസ്മില്‍ (21), മിസ്‌ന ജുബിന്‍ (21), മിസ്‌നയുടെ മകന്‍ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ച മലയാളികള്‍.

30 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയതിനെ തുടര്‍ന്നാണ് 5 ട്രക്കുകളും 18 മറ്റു വാഹനങ്ങളും ഉള്‍പ്പെടെ 23 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ദുരന്തമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് തീപിടിച്ച ട്രക്കില്‍ നിന്ന് മറ്റു വാഹനങ്ങളിലേക്കും അതിവേഗം തീ പടരുകയായിരുന്നു. വാഹനങ്ങള്‍ സാവധാനത്തില്‍ നീങ്ങിക്കൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ 15 പേര്‍ ആശുപത്രി വിട്ടതായും ബാക്കി 15 പേര്‍ ഇപ്പോഴും തീവ്ര പരിചരണത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ യുഎഇ പൗരന്മാരും ഉള്‍പ്പെടുന്നു. അപകടവിവരമറിഞ്ഞ് പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ദാരുണ അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം 👇

വീഡിയോ 1

അപകടം നടന്നത് ഇങ്ങനെ 👇

വ്യാഴാഴ്ച പുലർച്ചെ ഫുജൈറ എമിറേറ്റിന്‍റെ പ്രവേശന കവാടത്തിലെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലായിരുന്നു അപകടം. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്‍റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ദുരന്തങ്ങളുടെ തുടക്കം. ട്രക്ക് ആദ്യം മറ്റൊരു വാഹനത്തിൽ ഇടിച്ചു. തുടർന്ന് നിയന്ത്രണംവിട്ട് മുന്നോട്ടുനീങ്ങിയ ട്രക്ക് ഗതാഗതം മന്ദഗതിയിലായതിനെത്തുടർന്ന് റോഡിൽ നിർത്തിയിട്ട വാഹനങ്ങളിലും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ മറിഞ്ഞു. ഇതിനിടെയാണ് ട്രക്കിന് തീപിടിച്ചത്. തീ മറ്റു വാഹനങ്ങളിലേക്കും പടർന്നു. നിരവധി വാഹനങ്ങൾ തീപിടിത്തത്തിൽ അകപ്പെട്ട

മൂന്ന് ദിവസത്തിനിടെ മൂന്ന്​ അപകടങ്ങൾ; ജീവൻ നഷ്ടമായത്​​ 19 പേർക്ക്​, ഞെട്ടിച്ച് ഫുജൈറ

യുഎഇയിലെ ഫുജൈറയിൽ മൂന്ന്​ ദിവസത്തിനിടെയുണ്ടായ മൂന്ന്​ അപകടങ്ങളിൽ ജീവൻ നഷ്ടമായത്​ 19 പേർക്ക്​. കൂടുതൽ അപകടങ്ങളും അർധരാത്രിയും പുലർച്ചെയുമാണ് നടക്കുന്നത്. ജാഗ്രത നിർദേശവുമായി പൊലീസും ഭരണകൂടവും രംഗത്തുണ്ട്.​ഒടുവിൽ വ്യാഴം​ പുലർ​ച്ചെയുണ്ടായ അപകടത്തിൽ 14 പേർക്കും ഇന്നലെ മൂന്ന്​ മലയാളികൾക്കും ചൊവ്വാഴ്ച നടന്ന അപകടത്തിൽ രണ്ട്​ പേർക്കുമാണ്​ ജീവൻ നഷ്ടമായത്​. 35 ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏതാനും പേരുടെ നില ഗുരുതരമാണ്.

നവംബർ പത്തിന്​ അർധരാത്രി ഫുജൈറ- ഖോർഫുക്കാൻ റോഡിലുണ്ടായ അപകടത്തിൽ 28 വയസ്സുള്ള യുഎഇ പൗരനും 16 വയസ്സുള്ള അറബ്​ കൗമാരക്കാരനുമാണ്​ ജീവൻ നഷ്​ടമായത്​.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!