എബോള ഭീതി; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലിക യാത്രാ വിലക്കേർപ്പെടുത്തി യുഎഇ
ദുബൈ: ആഗോളതലത്തിൽ ഭീതി പടർത്തുന്ന എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലിക വിസ വിലക്കേർപ്പെടുത്തി യുഎഇ. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ICP) സംയുക്തമായാണ് അടിയന്തര മുൻകരുതൽ നടപടി പ്രഖ്യാപിച്ചത്. വിലക്ക് നേരിടുന്ന രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട നടപടികൾ…
വിമാനയാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി; എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും എമിറേറ്റ്‌സും സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നു, ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരും
ദുബൈ: യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും യുദ്ധപ്രതിസന്ധികളും വിമാന ഇന്ധനവില വര്‍ധനവും കാരണം വരാനിരിക്കുന്ന വേനല്‍ക്കാല അവധിക്കാലത്ത് സര്‍വിസുകള്‍ വെട്ടിച്ചുരുക്കാന്‍ മുന്‍നിര എയര്‍ലൈനുകള്‍ നിര്‍ബന്ധിതരാകുന്നു. ഇന്ത്യന്‍ കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയ്ക്ക് പുറമെ പ്രമുഖ ആഗോള വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ലുഫ്താന്‍സ തുടങ്ങിയവയും സര്‍വിസുകളില്‍ വന്‍ കുറവ് വരുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ലാഭവും തിരക്കും പ്രതീക്ഷിക്കുന്ന സമയത്താണ് വിമാനക്കമ്പനികള്‍ക്ക് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധനവിനും വിമാന സര്‍വീസുകളുടെ പുനഃക്രമീകരണത്തിനും സാധ്യതയേറി. ആഗോളതലത്തില്‍ ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ നിന്ന് 75,000ത്തിലധികം സര്‍വിസുകളാണ് എയര്‍ലൈനുകള്‍ ഒഴിവാക്കിയത്.…
പ്രവാസികള്‍ക്ക് ഇന്ത്യയിൽ ഇനി കടമ്പകളില്ല; ആർബിഐയുടെ വമ്പൻ പ്രഖ്യാപനം; ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപ ഇളവുകൾ
രാജ്യത്തെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് ന്യൂഡൽഹി: ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്കുള്ള ചട്ടങ്ങളില്‍ സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പ്രവാസി ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ കാര്‍ഡുള്ളവര്‍ക്കും ഇനി മുതല്‍ സെബിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ ഇന്ത്യന്‍ ഓഹരികളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം. ഇതിന് പുറമെ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മറ്റ് വിദേശികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ…
ഒമാനിലെ പ്രധാന എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു, പുനഃസ്ഥാപിച്ചതായി ഒമാൻ
എണ്ണ ടെർമിനലിൽ ഡ്രോൺ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് മസ്കറ്റ്: ഒമാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ'ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്. കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എസ്‌ബിഎം 1, എസ്‌ബിഎം 2 എന്നീ…
മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; 3 പേർക്ക് ദാരുണാന്ത്യം
മലപ്പുറം∙ തേഞ്ഞിപ്പലം കോഹിനൂറിൽ വാഹനാപകടത്തിൽ മൂന്നു മരണം. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്. കോഴിക്കോടുനിന്ന് തൃശൂരിലേക്ക് പോകുംവഴി വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നിയന്ത്രണംവിട്ട കാർ ദേശീയപാത 66ലെ ലോറിത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെനേരെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്…
കുവൈറ്റ് വിമാനത്താവള ഡ്രോൺ ആക്രമണം; ദൃശ്യങ്ങൾ പുറത്ത് വിട്ട് കുവൈത്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ, മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കുവൈറ്റ് വിമാനത്താവള ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കുവൈത് ഭരണകൂടം. പുറത്ത് വന്ന ദൃശ്യങ്ങൾ ഞ്ഞെട്ടിക്കുന്നതാണ്. ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങൾ പ്രകാരം വിമാനത്താവളത്തിന് കനത്ത നാശനാഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ആക്രമണം ജീവഹാനി, ഗുരുതരമായ പരിക്കുകൾ, കാര്യമായ നാശനഷ്ടങ്ങൾ എന്നിവയ്ക്ക് കാരണമായി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ടി1-ൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിന്റെ ആദ്യ നിമിഷങ്ങൾ രേഖപ്പെടുത്തുന്ന ഒരു വീഡിയോ കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്പ്രസിദ്ധീകരിച്ചത്. സാങ്കേതിക സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും നാശനഷ്ടങ്ങൾ…








