മൊയ്തു ഹാജിക്ക് കെഎംസിസി യാത്രയയപ്പ് നല്‍കി

മുഹമ്മദ്‌ കല്ലിങ്ങൽ
1 Min Read

റിയാദ്: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൊന്‍മള കോല്‍ക്കളം സ്വദേശി പാട്ടുപാറ മൊയ്തു ഹാജിക്ക് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ സ്നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്‍മള ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോട്ടക്കല്‍, ഗഫൂര്‍ കോല്‍ക്കളം, യൂനുസ് ചേങ്ങോട്ടൂര്‍, ഫൈസല്‍ എടയൂര്‍, മൊയ്തീന്‍ കുട്ടി പുവാട്, ഹാഷിം മൂടാല്‍, ഇസ്മയില്‍ പൊന്‍മള, ഹമീദ് ഇന്ത്യനൂര്‍, ഫാറൂഖ് പൊന്‍മള, മുഹമ്മദ് കല്ലിങ്ങല്‍, മുഹമ്മദ് നാഫി, ബാവ ചൂനൂര്‍ തുടങ്ങിയവര്‍ യാത്ര മംഗളം നേര്‍ന്ന് സംസാരിച്ചു.

മണ്ഡലം കെ എം സി സി യുടെ ഉപഹാരം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി മൊയ്തു ഹാജിക്ക് സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ തന്റെ ദീര്‍ഘകാല പ്രവാസ അനുഭവങ്ങള്‍ മൊയ്തു ഹാജി അനുസ്മരിച്ചു. പ്രവാസ ലോകത്ത് കെ എം സി സി പ്രവര്‍ത്തകരുടെ സ്നേഹവും സേവനവും ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ലിബാന്‍ ഖിറാഅത് നടത്തി. കോട്ടക്കല്‍ മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!