ലൈസൻസില്ലാതെ അക്കൗണ്ടിങ്, ഓഡിറ്റിങ് സേവനങ്ങൾ പരസ്യം ചെയ്തു; സഊദിയിൽ 2 കമ്പനികൾക്കെതിരെ നടപടി

News Desk
1 Min Read

റിയാദ്: ആവശ്യമായ ലൈസൻസുകൾ നേടാതെ അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്ത് പരസ്യം നൽകിയ രണ്ട് വാണിജ്യ കമ്പനികളെ സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആന്റ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് (SOCPA) പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വെബ്‌സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും അംഗീകാരമില്ലാതെ, പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതായി കാണിച്ച് ഈ കമ്പനികൾ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതായി അതോറിറ്റിയുടെ പ്രാഥമിക പരിശോധനയിലും അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. തുടർന്നാണ് കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാനും തീരുമാനിച്ചത്.

സേവനങ്ങൾ നൽകുന്നതിനോ പരസ്യം ചെയ്യുന്നതിനോ മുമ്പ് വ്യക്തികളും സ്ഥാപനങ്ങളും നിർബന്ധമായും നിയമാനുസൃത ലൈസൻസുകൾ നേടിയിരിക്കണം. അക്കൗണ്ടിങ്, ഓഡിറ്റിങ് സേവന ദാതാക്കളുടെ അംഗീകാരം അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടികയിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിക്കുന്നു. നിയമലംഘനങ്ങളോ സംശയാസ്പദമായ പരസ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർ​ഗങ്ങളിലൂടെ റിപ്പോർട്ട് ചെയ്യണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!