റിയാദ് : സഊദി പൗരനെ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തിയെ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയാതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദീന പ്രദേശത്ത് വെച്ചാണ് ദാരുണമായ കൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്. സഊദി പൗരനായ മുഹമ്മദ് ബിൻ അവ്വാദ് ബിൻ മുഹമ്മദ് അൽ അലൂനിയെ മൂർച്ചയുള്ള വസ്തു കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ദുറഹ്മാൻ ബിൻ റജാ അല്ലാഹ് ബിൻ റജാ അൽ റജബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. മൂർച്ചയുള്ള വസ്തു കൊണ്ട് പ്രതി കുത്തി കൊലപ്പെടുത്തിയതായും അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതായും മന്ത്രാലയം വിശദീകരിച്ചു.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞതായും, തുടർ അന്വേഷണത്തിൽ അദ്ദേഹം കുറ്റകൃത്യം ചെയ്തതായും കുറ്റം ചുമത്തിയതായും സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപെപ്റ്റ കോടതിയിലേക്ക് റഫർ ചെയ്തതായും, പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കേസ് തെളിയിക്കപ്പെട്ടതിനെ തുടർന്ന് പ്രതികാരമായി അദ്ദേഹത്തിനെതിരെ വധശിക്ഷ നടപ്പാക്കാൻ കോടതി വിധിക്കുകയുമായിരുന്നു. പ്രതി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ കോടതിയും സുപ്രീം കോടതിയും പ്രാഥമിക കോടതി വിധി ശാരിവെക്കുകയും വിധി അന്തിമമാക്കുകയുമായിരുന്നു. തുടർന്ന് ശരിഅത്ത് നിയമമനുസരിച്ച് കോടതി വിധി നടപ്പിലാക്കാൻ ഒരു രാജകീയ ഉത്തരവ് കൂടി വന്നതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാക്കിയത്.
മനുഷ്യരുടെ രക്തം ചിന്തുന്ന, ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ സുരക്ഷ സ്ഥാപിക്കാനും നീതി കൈവരിക്കാനും ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകൾ നടപ്പിലാക്കാനുമുള്ള സഊദി സർക്കാരിന്റെ തീരുമാനം ആഭ്യന്തര മന്ത്രാലയം വീണ്ടും ഉറപ്പിച്ച് സ്ഥിരീകരിച്ചു. ഇത്തരക്കാർക്ക് നിയമപരമായി കടുത്ത ശിക്ഷകൾ തന്നെ നല്കപ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം നൽകിയ മുനാനറിയിപ്പിൽ പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
