വാർത്താ സമ്മേളനത്തിനിടെ യുവാവിനെ ‘ചുംബിച്ചു’; ബിജെപി എംഎൽഎ വിവാദത്തിൽ

News Desk
1 Min Read

ഭുവനേശ്വർ: മന്ത്രി മാധ്യമങ്ങളെ കാണുന്നതിനിടെ യുവാവിനെ ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് ഒഡീഷയിലെ ബിജെപി എംഎൽഎ വിവാദത്തിൽ.

പ്രളയബാധിത പ്രദേശമായ ഗഞ്ചം ജില്ലയിലെ ചിക്കിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ മനോരഞ്ജൻ ധ്യാൻ സാമന്ത്രയാണ് വിവാദത്തിലായത്. 2024ലാണ് ഇദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഫിഷറീസ്-മൃഗസംരക്ഷണ മന്ത്രി ഗോകുലാനന്ദ മല്ലിക് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ, പിന്നിൽ നിന്നിരുന്ന സാമന്ത്ര അടുത്തുനിന്ന ആളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ‘പ്രളയത്തിൽ ഗഞ്ചം ഒലിച്ചുപോയി, ബിജെപി നേതാക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുകയാണ്’– പ്രതിപക്ഷമായ ബിജെഡി ഈ വിഡിയോ എക്സിൽ പങ്കുവച്ചുകൊണ്ട് പറഞ്ഞു. 

സാമന്ത്രയുടെ വിശദീകരണം ലഭ്യമായിട്ടില്ല. വിഷയത്തിൽ ബിജെപി വക്താവും പ്രതികരിച്ചിട്ടില്ല. അതേസമയം, വൈറലായ വിഡിയോ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതാണെന്ന് സാമന്ത്രയുടെ ഭാര്യ മീന സാഹു ആരോപിച്ചു. വാർത്താസമ്മേളനത്തിന്റെ യഥാർഥ ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന മറ്റൊരു വിഡിയോയും അവർ പങ്കുവച്ചു. പ്രതിച്ഛായ തകർക്കാൻ ബിജെഡിയുടെ സമൂഹമാധ്യമ സെൽ എഐ നിർമിത വിഡിയോ പ്രചരിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!