എംബാപ്പെ മാപ്പ് പറയണം, ഇല്ലെങ്കിൽ നിയമനടപടി; കടുത്ത നിലപാടുമായി പരാഗ്വേ സെനറ്റർ

News Desk
1 Min Read

അസുൻസിയോൻ: ഫിഫ ലോകകപ്പിലെ ഫ്രാൻസ്-പരാഗ്വേ മത്സരത്തിന് ശേഷം ആരംഭിച്ച വിവാദങ്ങൾ പുതിയ തലത്തിലേക്ക്.

പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല തനിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ തിരിച്ചടിച്ചതോടെയാണ് സംഭവം നിയമനടപടികളിലേക്ക് നീങ്ങുന്നത്.

എംബാപ്പെയെ വംശീയമായും വ്യക്തിപരമായും അധിക്ഷേപിച്ച സെനറ്റർ, ഇപ്പോൾ താൻ അഭിമുഖീകരിക്കുന്ന വാക്പോരുകൾക്ക് നിയമപരമായ പരിഹാരം തേടുകയാണ്.

മത്സരശേഷം എംബാപ്പെയെ “കോളനിവത്കരിക്കപ്പെട്ട കാമറൂൺകാരൻ” എന്നും “അഹങ്കാരിയായ വിരൂപൻ” എന്നും വിശേഷിപ്പിച്ചാണ് അമറില്ല രംഗത്തെത്തിയത്.

ഇതിന് മറുപടിയായി, താൻ ആദരിക്കുന്ന ഒരു പദവിയല്ല സെനറ്ററുടേതെന്നും, അവർ ഒരു ‘അപകീർത്തികരമായ സ്ത്രീ’ ആണെന്നും എംബാപ്പെ പരസ്യമായി തുറന്നടിച്ചു.

ഈ പ്രസ്താവനയാണ് ഇപ്പോൾ സെനറ്ററെ ചൊടിപ്പിച്ചിരിക്കുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ലിംഗവിവേചനത്തിനും രാഷ്ട്രീയ അതിക്രമത്തിനുമെതിരെ കോടതിയെ സമീപിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article