ഡാലസ്: അർജന്റീനക്കാർക്ക് തന്നോട് ഇഷ്ടക്കേടുണ്ടെന്ന് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫ്ലൈറ്റിൽ വച്ചുണ്ടായ രസകരമായ അനുഭവത്തിനൊപ്പമാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനെതിരായ പോർച്ചുഗലിന്റെ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
അതേസമയം അർജന്റീനയോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും തന്റെ പങ്കാളി അർജന്റീനക്കാരിയാണെന്നും റൊണാൾഡോ വ്യക്തമാക്കി. ഇതു തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്നും വാർത്താസമ്മേളനത്തിൽ റൊണാൾഡോ സൂചിപ്പിച്ചു.
‘‘അവസാനം എന്നിൽ അവശേഷിക്കുന്നത് എന്നെ സ്നേഹിക്കുന്ന ആളുകളാണ്. ഇന്നലെ വിമാനത്തിൽ, ഒരു അർജന്റീനിയൻ ഫ്ലൈറ്റ് അറ്റൻഡന്റ് ഉണ്ടായിരുന്നു. അവൾ എന്നെ നോക്കിയ രീതിയിൽ നിന്നുതന്നെ അവൾ അർജന്റീനിയക്കാരി ആണെന്ന് എനിക്ക് മനസ്സിലായി. ‘നീ എന്നെ നോക്കിയ രീതിയിൽ നിന്ന് നീ അർജന്റീനിയൻ ആണെന്ന് എനിക്ക് മനസ്സിലായി’ എന്ന് ഞാൻ അവളോട് പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള നീരസം ആ നോട്ടത്തിലുണ്ടായിരുന്നു. ഞാൻ തമാശ പറഞ്ഞതാണെന്ന് അവളോട് പറഞ്ഞു. എന്റെ പങ്കാളി അർജന്റീനക്കാരിയാണ്. അതുകൊണ്ടുതന്നെ എനിക്ക് അർജന്റീനക്കാരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവൾ ബ്യൂനസ് ഐറിസ് സ്വദേശിയാണ്. അതൊരു പ്രശ്‌നമായിരുന്നില്ല.’’– ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
