കുറഞ്ഞ നിരക്ക് 3 ലക്ഷം രൂപ പോർച്ചുഗൽ– ക്രൊയേഷ്യ മത്സരത്തിന്റെ ടിക്കറ്റ് വില കുതിക്കുന്നു

News Desk
0 Min Read

ടൊറൊന്റോ: പോർച്ചുഗൽ – ക്രൊയേഷ്യ റൗണ്ട് ഓഫ് 32 മത്സര ടിക്കറ്റിന്റെ വിലയിൽ വൻ കുതിപ്പ്. ടിക്കറ്റ് റീ സെയിൽ പ്ലാറ്റ്ഫോമുകളിലെ വിലയിലാണു കുതിപ്പുണ്ടായത്. ഏകദേശം 3 ലക്ഷം രൂപയാണ് (3000 യുഎസ് ഡോളർ) ഏറ്റവും കുറഞ്ഞ നിരക്ക്. ആവശ്യക്കാർ കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് വില വർധിക്കുന്ന ‘ഡൈനാമിക് പ്രൈസിങ്’ രീതിയാണ് ഇതിനു പിന്നിൽ.

ഈ ലോകകപ്പിലാണ് ഫിഫ പുതിയ പ്രൈസിങ് രീതി നടപ്പാക്കിയത്. റയൽ മഡ്രിഡിൽ സഹതാരങ്ങളായിരുന്ന പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചും നേർക്കുനേർ വരുമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ജൂലൈ 3നു പുലർച്ചെ 4.30നാണു മത്സരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article