റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസി തൊഴിലാളികൾ മരിച്ചു
റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസികൾ മരിച്ചു ധാക: സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം. അപകടത്തിൽ 16 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ട്. സോഫ നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 16 ബംഗ്ലാദേശി പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. വാർത്തകൾക്ക്: gulfupdates.malayalam@gmail.കോം പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാദിലെ അൽ-ഷിഫ…
വിമാനങ്ങൾ വൈകുന്നു; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകുന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, അറിയിപ്പ് നൽകിയിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ വ്യക്തമാക്കി. രാവിലെ 7.05ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം പുറപ്പെടുക ഉച്ചക്ക് 1.30ന് ആയിരിക്കും. കണ്ണൂർ-ദുബായ് വിമാനം റദ്ദാക്കിയതിലും യാത്രക്കാർ പ്രതിഷേധിച്ചു.
സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ
സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ സഊദി എണ്ണ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ചെങ്കടലിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ അപകടസാധ്യതകളെ അടിവരയിടുന്നു റിയാദ്: സഊദി അറേബ്യയിലെ ജിസാനിലുള്ള സഊദി അറാംകോ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തം അഗ്നിശമന സേന പൂർണ്ണമായും അണച്ചതായി സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ അതേസമയം, സഊദി അറേബ്യയിലെ ചെങ്കടൽ…
യു.എസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല; മിഡില്‍ ഈസ്റ്റില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍; സഊദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ സംയുക്ത പ്രതിരോധ കരാര്‍
ജിദ്ദ: ഇറാനെ യുഎസും ഇസ്റാഈലും ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ഇന്ന് സഊദി യിൽ നിർണ്ണായക കൂടിക്കാഴ്ച. സഊദിയുമായി നടത്തുന്ന നിർണ്ണായക നീക്കങ്ങൾക്കിടെ സഊദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കും. ഇന്ന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൗദി സൈന്യത്തോടും സര്‍ക്കാരിനോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. കരാറിന്റെ വിശദമായ വ്യവസ്ഥകളും ലക്ഷ്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി…
സഊദിയിൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ആക്രമണം സ്ഥിരീകരിച്ച് സഊദി അറേബ്യ, തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ്
ആക്രമണത്തിൽ പ്രവാസികൾക്കും പരിക്ക് റിയാദ്: സഊദിയിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ സഊദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയത്. യമനിൽ സഊദി സഖ്യ സേനയുടെ പിന്തുണയുള്ള സർക്കാർ സൈനികർക്ക് നേരെ നടത്തിയ വൻ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഊദി അതിർത്തി കടന്ന് ഹൂതികൾ ആക്രമിച്ചത്. സഊദി പ്രദേശമായ നജ്‌റാൻ മേഖലയിലാണ് ആക്രമണം നടന്നതെന്ന് സഊദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 11 സിവിലിയന്മാർക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ്…
യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു
യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. 30 സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഹളർമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണമുണ്ടായത്. യെമനിൽ വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് യെമൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 2022നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും മാരകമായ പോരാട്ടമാണിതെന്നും…









