ഓ സ്പെയിൻ…….., തോറ്റതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ്; ഫൈനൽ വിസിൽ മുഴങ്ങിയതും അടി പൊട്ടി, അർജന്റീനൻ ടീമിന് വിമർശനം | VIDEO

malayalampress
2 Min Read

ന്യൂയോർക്ക്: സ്പെയ്നിനെതിരെ ഫൈനലിലേറ്റ തോൽവിക്ക് പിന്നാലെ നിയന്ത്രണം വിട്ട് സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത് ലിയാൻഡ്രോ പരേഡസ്. മത്സരത്തിന്റെ തുടക്കം മുതൽ സമ്പൂർണ ആധിപത്യത്തോടെ കളിച്ച സ്പെയ്നിനെതിരെ ആകെ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് ഉതിർക്കാനായത്. തൊണ്ണൂറാം മിനിറ്റിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെ എൻസോ ഫെർണാണ്ടസ് പുറത്തായത് വലിയ തിരിച്ചടിയാണ് അർജന്റീനയ്ക്ക് ലഭിച്ചത്.

പിന്നീട് 30 മിനിറ്റുകളോളം പത്ത് പേരുമായി ചുരുങ്ങിയ അർജന്റീനയ്ക്ക് പന്ത് തൊടാൻ പോലും കൊടുക്കാതെ സ്‌പെയിൻ മധ്യനിര കുഴപ്പിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് ഇന്നത്തെ ഫൈനൽ സാക്ഷ്യം വഹിച്ചത്. പലപ്പോഴും പരുക്കൻ കളിയിലേക്ക് അർജന്റീന നീങ്ങുന്നത് അവരുടെ മുന്നേറ്റത്തെ കൂടി ബാധിച്ചിരുന്നു.

പത്ത് പേരായി ചുരങ്ങിയെങ്കിലും അവസാന നിമിഷം നടത്തിയ പല മുന്നേറ്റങ്ങളും സ്‌പെയിൻ പ്രതിരോധം നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഇന്ന് ഫുട്ബോൾ ലോകം കണ്ടത്. അതേസമയം ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ് സ്പാനിഷ് താരം ഗാവിയെയും എറിക് ഗാർഷ്യയെയും കയ്യേറ്റം ചെയ്യുന്ന കാഴ്ചയും മത്സരശേഷം അരങ്ങേറി. പരിശീലകൻ ലയണൽ സ്കലോണി ഇടപെടാൻ എത്തിയെങ്കിലും ഗാവിയെ ബലപ്രയോഗത്തിലൂടെ നിലത്തേക്ക് തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണിപ്പോൾ.

പരേഡസിന്റെ പ്രവൃത്തിക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവരുന്നത്. താഴ്ത്തി ബാൻ ലഭിക്കാൻ സാധയതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തോൽവിയെ അംഗീകരിക്കാൻ കഴിയാത്ത ഇത്തരം പ്രവർത്തികൾ ഫുടബോളിന്റെ അന്തസ്സിന് ചേർന്നതല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന കമന്റുകൾ.

അതേസമയം 2010 ൽ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്‌പെയിൻ അർജന്റീനയ്‌ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചുകളിച്ച സ്‌പെയിൻ തന്നെയായിരുന്നു കളിയുലടനീളം പൊസഷൻ സൂക്ഷിച്ചിരുന്നത്.

ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗ്ഗറ്റ് പോലും നേടാൻ കഴിയാതിരുന്ന അർജന്റീനയ്ക്ക് രണ്ടാം പകുതിയിലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കൂന്നി കളിച്ച അർജന്റീനയ്ക്ക് പ്രതിരോധത്തിലെ അവരുടെ പ്രധാന ആയുധമായ ലിസാൻഡ്രോ മാർട്ടിനെസിന് പരിക്കേറ്റ് പുറത്തുപോയതുംതിരിച്ചടിയായി.വീഡിയോകൾ കാണാം 👇

 

വീഡിയോ 1

വീഡിയോ 2

വീഡിയോ 3

 

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article