യമനിൽ ഹൂതി ആക്രമണം: 7 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

News Desk
0 Min Read

മോച്ച: യമനിലെ ചെങ്കടൽ തുറമുഖ നഗരമായ മോച്ചയിലുണ്ടായ ഹൂതി ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നാല് സൈനികരും മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

സൈനിക ക്യാമ്പുകൾക്ക് പുറമെ നഗരത്തിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തിയതെന്ന് യമൻ സൈനിക വക്താവ് വ്യക്തമാക്കി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

സൗദി അറേബ്യൻ സൈനിക ക്യാമ്പുകളെയും ആയുധശേഖരങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടിവി പുറത്തുവിട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article