സഊദിയിൽ ഡിജിറ്റൽ ബാങ്ക് ടോപ്പ് അപ്പ് ചെയ്യാൻ ഇനി 75 റിയാൽ വരെ ഫീസ് നൽകണം; പുതിയ നീക്കവുമായി ബാങ്കുകൾ

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയിൽ ഡിജിറ്റൽ ബാങ്കുകൾ ടോപ്പ് അപ്പ് ചെയ്യാൻ ഇനി സർവ്വീസ് പണം നൽകണം. മറ്റു ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഡിജിറ്റൽ ബാങ്കുകളിൽ പണം ഡെപ്പോസിറ്റ് ചെയ്യാൻ 75 റിയാൽ വരെയാണ് ഫീസ് ഈടാക്കുക. നിരവധി ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റൽ ബാങ്ക് ടോപ്പ്-അപ്പുകൾക്ക് ഫീസ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

2,500 റിയാലിൽ താഴെയുള്ള ഇടപാടുകൾക്ക് ഇടപാട് മൂല്യത്തിന്റെ 3 ശതമാനം ആണ് ഫീസ് ഈടാക്കുക. അതേസമയം, 2,500 റിയാലോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് 75 റിയാലായിരിക്കും ഫീസ് ഈടാക്കുക. 75 റിയാൽ ആയിരിക്കും പരമാവധി ഫീസ്. സെപ്റ്റംബർ മുതൽ ഡിജിറ്റൽ ബാങ്ക് ടോപ്പ്-അപ്പ് ഇടപാടുകൾക്ക് ഫീസ് ബാധകമാകും.

സെപ്റ്റംബർ 11 മുതൽ ഡിജിറ്റൽ ഫീസ് ബാധകമാക്കാൻ തുടങ്ങുമെന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. അൽ രാജ്ഹി ബാങ്ക്, നാഷണൽ ബാങ്ക്, അലവ്വൽ ബാങ്ക്, ഫ്രഞ്ച് ബാങ്ക്, അറബ് ബാങ്ക് തുടങ്ങിയ വിവിധ സഊദി ബാങ്കുകൾ ഡിജിറ്റൽ ബാങ്ക് ടോപ്പ്-അപ്പുകൾക്ക് 3% അല്ലെങ്കിൽ പരമാവധി 75 റിയാലിനും 83 റിയാലിനും ഇടയിൽ ഫീസ് ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് റിയാദ് ബാങ്കിന്റെ തീരുമാനം.

നൂതന സാങ്കേതികവിദ്യകളിലൂടെ എല്ലാ ബാങ്കിംഗ് സേവനങ്ങളും “ഡിജിറ്റലായി” നൽകുന്ന ഡിജിറ്റൽ വാലറ്റുകളാണ് ഡിജിറ്റൽ ബാങ്കുകൾ. 2021 ജൂൺ 22 ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഈ ബാങ്കുകൾക്ക് ലൈസൻസ് ലഭിച്ചത്. രാജ്യത്ത് നാല് ലൈസൻസുള്ള പ്രാദേശിക ഡിജിറ്റൽ ബാങ്കുകളുണ്ട്. സാമ്പത്തിക സേവന മേഖലയിൽ ഗുണപരമായ വളർച്ച കൈവരിക്കുന്നതിനൊപ്പം, രാജ്യത്തെ ബിസിനസ്സിലും സേവനങ്ങളിലും മികച്ച സേവനം നൽകുന്നതിനൊപ്പം സാമ്പത്തിക സാങ്കേതികവിദ്യ വികസിപ്പിക്കാനും അതിനനുസരിച്ച് മുന്നേറാനും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി സഊദിയെ മാറ്റാനും ഡിജിറ്റൽ ബാങ്കുകൾ ശ്രമിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article