അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ്
ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ് ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ ട്രംപ് പറന്നത്. അമേരിക്കൻ മാധ്യമമായ വാഷിങ്പുടൺ പോസ്റ്റ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട്പ്ര ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സന്ദർശനത്തിനുശേഷം തുർക്കി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാധാരണമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇറാനിൽ നിന്ന് വധഭീഷണി നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണിത്. ജെയിംസ് ബോണ്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന ഏവരെയും ഫൂൾ ആക്കിയ ഒരു ഓപ്പറേഷനായിരുന്നെന്നാണ്…
ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആരെയും എതിർക്കുമെന്ന് നെതന്യാഹു
വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ…
കൊളംബിയയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത, സംഭവം ഇന്ത്യൻ സമയം 6:04ന്
ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 6:04നാണ് സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ കൊളംബിയയിൽ വ്യാപക നാശമുണ്ടായതായി സിറ്റി മേയർ സ്ഥിരീകരിച്ചു. കാലിയിൽ 20 കെട്ടിടങ്ങൾ തകർന്നതായും…
അധിക്ഷേപ പരാമര്‍ശം; ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം
കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി.
റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസി തൊഴിലാളികൾ മരിച്ചു
റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസികൾ മരിച്ചു ധാക: സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം. അപകടത്തിൽ 16 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ട്. സോഫ നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 16 ബംഗ്ലാദേശി പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. വാർത്തകൾക്ക്: gulfupdates.malayalam@gmail.കോം പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാദിലെ അൽ-ഷിഫ…
വിമാനങ്ങൾ വൈകുന്നു; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകുന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, അറിയിപ്പ് നൽകിയിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ വ്യക്തമാക്കി. രാവിലെ 7.05ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം പുറപ്പെടുക ഉച്ചക്ക് 1.30ന് ആയിരിക്കും. കണ്ണൂർ-ദുബായ് വിമാനം റദ്ദാക്കിയതിലും യാത്രക്കാർ പ്രതിഷേധിച്ചു.









