ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ ഫീസ് നിരക്ക്; ഗൾഫ് രാജ്യങ്ങളിലെ എംബസികളും പ്രാബല്യത്തിൽ വരുത്തുന്നു, ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിൽ

malayalampress
2 Min Read

ദുബൈ: ഇന്ത്യൻ പാസ്സ്പോർട്ട് സേവനങ്ങൾക്ക്മാ വർദ്ധിപ്പിച്ച ഫീസ് ഗൾഫ് രാജ്യങ്ങളിലെ എംബസികളും പ്രാബല്യത്തിൽ വരുത്തുന്നു. അടുത്തിടെ പാസ്സ്പോർട്ട് ഫീസുകളുടെ വർധനവ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യൻ എംബസികളും വർധനവ് വരുത്തുന്നത്. ഇന്ത്യൻ പ്രവാസികൾ ജൂലൈ ഒന്നുമുതല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പുതുക്കിയ ഫീസ് നല്‍കേണ്ടിവരുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് സേവന നിരക്കുകള്‍ വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി പുതിയ ഫീസ് പട്ടിക പുറത്തിറക്കിയത്.

പുതുക്കിയ നിരക്ക്

    • 36 പേജുള്ള സാധാരണ പാസ്‌പോര്‍ട്ട് പുതുക്കാൻ 53 റിയാൽ 750 ​ബൈസ
  • 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 72 റിയാൽ 600 ബൈസ.

പാസ്‌പോര്‍ട്ട് ഫീസ് ഇനത്തിൽ 46.95 രൂപയും, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് സംഭാവനയായി 800 ബൈസയും ഇന്ത്യന്‍ കമ്മ്യൂണിറ്റി അസിസ്റ്റന്‍സ് സെന്റര്‍ (എസ്.ജി.ഐ.വി.എസ്) ഈടാക്കുന്ന സേവന ചാർജായ ആറു റിയാലുമടക്കമാണ് ഈ ചാർജ് ഈടാക്കുന്നത്.

  • നഷ്ടപ്പെടുകയോ ഉപയോഗ യോഗ്യമല്ലാതെവരികയോ ചെയ്താൽ 36 പേജുള്ള പാസ്​പോർട്ട് റീ ഇഷ്യൂ ചെയ്യുന്നതിന് 36 പേജുള്ള പാസ്‌പോര്‍ട്ടിന് 100 റിയാൽ 700 ബൈസ.
  • 60 പേജുള്ളതിന് 119 റിയാൽ 500 ​ബൈസ

തത്കാൽ സേവനം

  • തൽക്കാല്‍ സേവനത്തിൽ, സാധാരണ പാസ്‌പോര്‍ട്ട് പുതുക്കാൻ 100 റിയാൽ 700 ബൈസ
  • 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 119 റിയാൽ 500 ബൈസ
  • നഷ്ടപ്പെടുകയോ ഉപയോഗ യോഗ്യമല്ലാതെവരികയോ ചെയ്ത 36 പേജുള്ള പാസ്​പോർട്ട് തൽക്കാൽ വിഭാഗത്തിൽ റീ ഇഷ്യൂ ചെയ്യാൻ 147 റിയാൽ 650 ബൈസ
  • 60 പേജുള്ള പാസ്​പോർട്ട് റീ ഇഷ്യൂ ചെയ്യാൻ 166 റിയാൽ 500 ബൈസ.

കുട്ടികളുടെ പാസ്​പോർട്ട്

  • എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് എടുക്കാന്‍ 37.300 റിയാൽ.
  • 36 പേജുള്ള പാസ്​പോർട്ട് റീ ഇഷ്യൂ ചെയ്യാൻ എല്ലാ ചാർജുകളുമടക്കം 40 റിയാൽ 600 ബൈസ.
  • 15 മുതൽ 18 വയസ്സുവരെയുള്ളവരുടെ 36 പേജുള്ള പാസ്പോർട്ട് പത്തു വർഷ കാലാവധിയിൽ റീഇഷ്യൂ ചെയ്യാൻ 53 റിയാൽ 750 ബൈസ.
  • നഷ്ടപ്പെടുകയോ ഉപയോഗ യോഗ്യമല്ലാതെവരികയോ ചെയ്ത 36 പേജുള്ള പാസ്​പോർട്ട് റീ ഇഷ്യൂ ചെയ്യാൻ 87 റിയാൽ 600 ബൈസയും നൽകണം.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്

  • അടിയന്തര യാത്രകൾക്കായുള്ള സ്​പെഷ്യൽ ട്രാവൽ ഡോക്യുമെന്റ് വിഭാഗത്തിൽ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് 12 റിയാൽ 500 ബൈസ
  • ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിന് 25 റിയാൽ 600 ബൈസ.
  • ഇതിനുപുറമെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി), ജി.ഇ.പി, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് പാസ്‌പോര്‍ട്ട് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്ക് എല്ലാ ഫീസുമടക്കം 21 റിയാൽ 800 റിയാലും ഫീസ് നൽകണം.

ജിസിസി ഉൾപ്പെടെ മറ്റു ഗൾഫ്, വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പുതുക്കിയ നിരക്കുകൾ ഉടൻ പുറത്ത് വിട്ടേക്കും.

പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article