ഈ രൂപത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണോ നിങ്ങളുടെ വാഹനങ്ങൾക്ക്? എങ്കിൽ കനത്ത പിഴ നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി ട്രാഫിക്

malayalampress
1 Min Read

റിയാദ്: വ്യക്തതയില്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സഊദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. ഇത്തരം നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത പിഴ ഈടാകുമെന്നാണ് മുന്നറിയിപ്പ്. ഗുരുതരമായ ഗതാഗത നിയമലംഘനമാണ് ഇതെന്നും 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഡ്രൈവർ ശ്രദ്ധിക്കണം

നമ്പർ പ്ലേറ്റുകളിലെ അക്ഷരങ്ങളും അക്കങ്ങളും ഏതു സമയത്തും വ്യക്തമായി ദൃശ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. നമ്പർ പ്ലേറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വൈകാതെ തന്നെ അവ മാറ്റിസ്ഥാപിക്കേണ്ടതാണ്. സുരക്ഷിതമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനായി രാജ്യത്ത് നിലവിലുള്ള ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും ഡ്രൈവർമാർ കർശനമായി പാലിക്കണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

നമ്പർ പ്ലേറ്റ് മാറ്റം അബ്‌ഷീർ വഴി

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മാറ്റേണ്ട സാഹചര്യം ഉണ്ടായാൽ സ്വന്തമായി അവരവരുടെ അബ്ഷിർ അകൗണ്ട് വഴിയാണ് പുതിയതിനു അപേക്ഷിക്കേണ്ടത്. നിശ്ചിത തുക അടച്ചു അപേക്ഷിച്ചാൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ പുതിയ നമ്പർ പ്ലേറ്റ് പാർസൽ സംവിധാനം വഴി അഡ്രസിൽ എത്തും. മൊബൈലിൽ സന്ദേശം ലഭിച്ച ശേഷം പഴയ നമ്പർ പ്ലേറ്റ് അഴിച്ചു നൽകിയാൽ പുതിയ നമ്പർ പ്ലേറ്റ് ലഭ്യമാകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article