കൊളംബിയയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത, സംഭവം ഇന്ത്യൻ സമയം 6:04ന്

malayalampress
1 Min Read

ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ സമയം വൈകുന്നേരം 6:04നാണ് സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ കൊളംബിയയിൽ വ്യാപക നാശമുണ്ടായതായി സിറ്റി മേയർ സ്ഥിരീകരിച്ചു. കാലിയിൽ 20 കെട്ടിടങ്ങൾ തകർന്നതായും ആളുകൾ കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായും മേയർ അറിയിച്ചു.

പെരേര, മനിസാലെസ്, ക്വിബ്ദോ, അർമേനിയ, കാർട്ടാഗോ, ബ്യൂണാവെഞ്ചുറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവിടെയെല്ലാം വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായും കൊളംബിയയുടെ വ്യോമയാന അതോറിറ്റി അറിയിച്ചു. വീഡിയോകൾ 👇.

വീഡിയോ 1

വീഡിയോ 2

ഫോട്ടോകൾ 👇

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article