കാറുമായി ട്രക്ക് കൂട്ടിയിടിച്ചു; വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു

News Desk
1 Min Read

വാഷിങ്ടൺ ഡി സി: വാഷിംഗ്ടൺ: അമേരിക്കയിലെ ഒഹായോയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കടപ്പ ജില്ലയിലെ ജെട്ടിവരിപല്ലിയിൽനിന്നുള്ള ദിലീപ് കുമാർ (26) ആണ് മരിച്ചത്.

മസഡോണിയയിലായിരുന്നു അപകടം. ദിലീപ് കുമാർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ വന്ന പിക്കപ്പ് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ദിലീപ് കുമാർ ആയിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം.

സംഭവസ്ഥലത്തുവെച്ചുതന്നെ ദിലീപ് മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായാണ് ദിലീപ് അമേരിക്കയിൽ എത്തിയത്. കഴിഞ്ഞവർഷം ​ബിരുദപഠനം പൂർത്തിയാക്കി. നിലവിൽ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് ദിലീപിന്റെ മരണം സ്ഥിരീകരിക്കുകയും, അദ്ദേഹത്തിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ദിലീപ് കുമാറിന്റെ കുടുംബത്തെ സഹായിക്കാനായി നോർത്ത് അമേരിക്ക തെലുഗു സൊസൈറ്റി ധന ശേഖരണം ആരംഭിച്ചു. ദിലിപീന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article