ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മുൻ മന്ത്രിയുടെ ഗൺമാന് സസ്‌പെൻഷൻ

News Desk
0 Min Read

തിരുവനന്തപുരം: ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മുൻ മന്ത്രി.വി ശിവൻകുട്ടിയുടെ ഗൺമാനായിരുന്ന പ്രജീഷ് എസ്. നായരെയാണ് സസ്‌പെൻഡ് ചെയ്തത്. മോശം പെരുമാറ്റത്തിന്റെ വിഡിയോ പെൺകുട്ടി തന്നെ പകർത്തി പുറത്തുവിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

തിരുവനന്തപുരം എസ്എപി ക്യാംപിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. എസ്എപി അസിസ്റ്റന്റ് കമാണ്ടന്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. നടപടി വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article