തിരുവനന്തപുരം: പാസ്‌പോർട്ട് സേവാ പോർട്ടലിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നു രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു. തുടർന്ന് ആയിരക്കണക്കിന് അപേക്ഷകർ വലഞ്ഞു. സെർവർ തകരാർ കാരണം പുതിയ അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാനോ, നിലവിലുള്ളവയുടെ തീയതി മാറ്റാനോ, അപേക്ഷകൾ കൈകാര്യം ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്.
പ്രധാന നഗരങ്ങളിലെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെയും പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങളെ ഈ തടസ്സം സാരമായി ബാധിച്ചു. സെർവർ പണിമുടക്കിയതോടെ പലരുടെയും അപ്പോയ്ന്റ്മെന്റുകൾ സ്വമേധയാ റദ്ദാക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
