ഭൂചലനത്തിൽ നടുങ്ങി ഇന്തോനേഷ്യ; മരണസംഖ്യ 50 കടന്നു
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 51 ആയി. രക്ഷാപ്രവർത്തനം 30 മണിക്കൂർ പിന്നിവെ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ ഏജൻസിയായ BNPB കണക്കാക്കുന്നത്. ഭൂചലനത്തിൻ്റെ ഫലമായി ഉണ്ടായ മണ്ണിടിച്ചിലുകളെതുടർന്ന് ഒറ്റപ്പെട്ട വിദൂരഗ്രാമങ്ങളിൽ നിരവധി പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തുടനീളം 100ലധികം പേർക്ക് പരിക്കേറ്റെന്നും, മുപ്പതിലേറെ പേരുടെ പരിക്ക് ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലങ്ങളും…
ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂകമ്പം; ഉത്തര സുമാത്രയിൽ റിച്ചർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഉത്തര സുമാത്രയിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 6.8 തീവ്രത (6.8 Magnitude Earthquake) രേഖപ്പെടുത്തിയ ഭൂകമ്പമാണ് ശനിയാഴ്ച ഉണ്ടായത്. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഭൂമിക്കടിയിൽ 175 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ജി എഫ് സെഡ് വ്യക്തമാക്കി. മേഖലയിൽ നേരത്തെ ഉണ്ടായ ശക്തമായ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 15 ന് പുലർച്ചെ ഇന്തോനേഷ്യയിലെ ഫ്ലോറസ് തീരത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.…
കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 200,000 റിയാൽ പിഴ, നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 10,000 റിയാൽ പിഴ, ടാങ്കുകൾ പൊട്ടി വെള്ളം പാഴായാലും പിഴ; സഊദിയിൽ ജല കാര്യക്ഷമത സംരക്ഷണ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു
കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 200,000 റിയാൽ പിഴ, നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 10,000 റിയാൽ പിഴ, ടാങ്കുകൾ പൊട്ടി വെള്ളം പാഴായാലും പിഴ റിയാദ്: സഊദിയിൽ ജല കാര്യക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനും പാലിക്കുന്നതിനുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. ജലക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനും പാലിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങൾ നഗരമേഖലയിൽ വ്യക്തമായ ലംഘനങ്ങളായി കണക്കാക്കപ്പെടുന്ന ഒരു കൂട്ടം നടപടികളെ വെളിപ്പെടുത്തി. ഉമ്മുൽ ഖുറാ പത്രത്തിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും അന്വേഷിക്കാനും അവ സംബന്ധിച്ച് ആവശ്യമായ…
എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു
മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. എന്നാൽ,…
ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി: ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡ് നടന്നു. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്തി, വന്ദേ മാതരം എല്ലാ മനസുകളിലും അലയടിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും…
ഡൽഹിയിൽ കർശന സുരക്ഷ: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം
ന്യൂഡൽഹി: എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുന്നോടിയായി സംസ്ഥാനത്തു സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാർക്കറ്റുകളിലും രാത്രികാല പട്രോളിങ് വർധിപ്പിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. ദേശീയഗീതത്തിന്റെ 150 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ചടങ്ങുകളിൽ ആദ്യമായി വന്ദേമാതരം ആലപിക്കും. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തി. ഡൽഹി– ഹരിയാന അതിർത്തിയായ ആയാനഗറിൽ പൊലീസിനു പുറമേ അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഈസ്റ്റ് ഡൽഹിയിലും…









