സഊദിയിൽ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുൻ പ്രവാസി നിര്യാതനായി

malayalampress
1 Min Read

കോഴിക്കോട്: സഊദിയിൽ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുൻ പ്രവാസി നിര്യാതനായി. മൂന്നാലിങ്ങൽ ജുമാമസ്ജിദിന് മുൻവശം ‘കദീജ മഹലിൽ‘ ഒജിന്റകം ഹാസിഫ് (എക്സ് ദമാം-62) ആണ് നാട്ടിൽ നിര്യാതനായത്.

ഗ്ലോബൽ തെക്കെപ്പുറം കെയറിൻ്റെ സ്ഥാപക കോർഡിനേറ്ററും യത്തീം ഫണ്ട് മെംബറും എക്സ് ദമ്മാം കൂട്ടായ്മയുടെ കോർഡിനേറ്ററുമാണ്. പരേതരായ കല്യാണം വീട്ടിൽ മൂസ്സ കോയയുടെയും പരപ്പിൽ ഒജിന്റകത്തു കുട്ടിബിയുടെയും മകനാണ്.

ഭാര്യ: മൂന്നാലിങ്ങൽ നാടുവിലകം റുബീന. മക്കൾ: നഹ്‌ല, നിഷാന. മരുമക്കൾ: കടാക്കലകം മുഫീദ്, കല്യാണം വീട് അബ്ദുൽ കാദർ (ഇരുവരും ദമാം). സഹോദരങ്ങൾ: ഒജിന്റകം ഉമ്മർ കോയ (ഉമ്മു – ദമാം), കുഞ്ഞമ്മു, ഹൈറുന്നിസ (ബീവി), ആയിഷബി, ഷക്കീല.

വാർത്ത: യൂനസ് പരപ്പിൽ, റിയാദ് 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article