പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി(13)യാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച സ്വാതി.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിൽ പോകാനായി യൂണിഫോം ഇസ്തിരിയിടുമ്പോഴാണ് സ്വാതിക്ക് വൈദ്യുതാഘാതമേറ്റത്.
ഷോക്കേറ്റ കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തി. ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
