ഗൾഫിൽ നിന്നും വിവാഹത്തിനായി മകളെത്തി; കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പിതാവ് വാഹനം ഇടിച്ചു മരിച്ചു

News Desk
1 Min Read

എറണാകുളം: ഗൾഫിൽ നിന്നു വിവാഹത്തിനു നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുന്നതിനു പുറപ്പെട്ട പിതാവ് വാഹനം ഇടിച്ചു മരിച്ചു. കുര്യനാട് മുളയോലിക്കൽ സണ്ണി ജോൺ (64) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ സണ്ണിയും ഭാര്യയും മകനും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു. ശേഷം വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. വാഹനം പാർക്ക് ചെയ്ത ശേഷം ആശുപത്രിയിലേക്ക് നടന്നു പോകുന്നതിനിടെ ഇറക്കമിറങ്ങി വന്ന കാർ നിയന്ത്രണം നഷ്ടമായി സണ്ണിയെ ഇടിച്ചു തെറിപ്പിച്ചു. മതിലിനു മുകളിലൂടെ ആശുപത്രി കോംപൗണ്ടിലേക്കു തെറിച്ചു വീണ സണ്ണിക്ക് ഉടൻ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ്. സംസ്കാരം പിന്നീട്. ഭാര്യ: വിൽസി. മക്കൾ: ആൻഡിയ (സൗദി), അൽജോ, അനീറ്റ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article