വനിത കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം: അരുൾ വിഗ്നേഷ് എംഎൽഎയ്ക്ക് വിജയ് സർക്കാരിന്റെ ക്ലീൻ ചിറ്റ്

News Desk
1 Min Read

ചെന്നൈ: ടിവികെ എംഎൽഎ വനിത കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ ആരോപണം തള്ളി തമിഴ്നാട് സർക്കാർ. ഡിഎംകെ എംപി കെ കനിമൊഴിയുടേത് വ്യാജ ആരോപണമാണെന്ന് നിയമമന്ത്രി സി ടി ആർ നിർമൽ കുമാർ പ്രതികരിച്ചു. അഭ്യൂഹങ്ങളോടെല്ലാം പ്രതികരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഗ്നേഷിനെതിരെ ഉയർന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളിൽ കണ്ടത് ഏറ്റെടുത്ത് കനിമൊഴി പറയുന്നത്‌ ശരിയാണോ? കനിമൊഴി ആണ് ഇത് തുടങ്ങിയത്. നാളെ കനിമൊഴിക്കെതിരെ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും വന്നാൽ എന്തുണ്ടാകും? ടിവികെ എംഎൽഎമാരെ മൂന്ന് ദിവസം റിസോർട്ടിൽ താമസിപ്പിക്കും എന്ന് ചില മാധ്യമങ്ങൾ പറഞ്ഞു. അത് പോലെ വ്യാജവാർത്ത ആണ് ഇതുമെന്നും മന്ത്രി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!