അക്ഷരയുടെ മരണം: ‘അപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ ഗുരുതര പിഴവ്, ലൈസന്‍സ് ആജീവനാന്തം റദ്ദ് ചെയ്യണം’: പോലീസ്

News Desk
1 Min Read

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ബിനോയ്ക്ക് എതിരെ കടുപ്പിച്ച് പൊലീസ്. ബിനോയ്‌യുടെ ഗുരുതര പിഴവാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദ് ചെയ്യണം. ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പിന് ഇന്‍ഫോപാര്‍ക്ക് പൊലീസ് കത്ത് നല്‍കി.

ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു അശ്രദ്ധമായി ഓടിച്ച ‘മലയില്‍’ എന്ന സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനി അക്ഷര (29) മരിച്ചത്. ജിമ്മില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അക്ഷരയെ ബസ് ഇടിച്ചത്. വീതി കുറഞ്ഞ റോഡിന്റെ അരികുചേര്‍ന്നായിരുന്നു അക്ഷര നടന്നിരുന്നത്.

ഇതിനിടെ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അക്ഷര മരിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ബിനോയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവര്‍ ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തി. തോപ്പുംപടി പൊലീസ് സ്റ്റേഷനില്‍ രണ്ട് വീതം ലഹരി മരുന്ന് കേസുകളും അടിപിടി കേസുകളുമുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും ലഹരി കേസുണ്ട്. ഇതിന് പുറമേ വാഹനാപകട കേസും ഇയാൾക്കെതിരെയുണ്ട്.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!