തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. വിലക്കയറ്റം തടയാന്‍ വഴികാണാതെ സര്‍ക്കാര്‍. അരിയില്‍ നിന്നുള്ള എഥനോള്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
മൂന്ന് മാസത്തിനിടെ കേരളത്തില്‍ അരിവില വര്‍ധിച്ചത് 30 രൂപയാണ്. മട്ട അരിക്ക് കോഴിക്കോട് കൂടിയത് 50 രൂപയാണ്. മട്ടയ്ക്കും ജയക്കും കൂടിയത് പത്ത് രൂപയാണ്. പൊന്നി അരിക്ക് 30 രൂപയും കൂടി. തമിഴ്നാട്ടില്‍ നിന്നുള്ള പൊന്നി, പച്ചരി എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. വിളവെടുപ്പിലെ കുറവും വെള്ളത്തിന്റെ ലഭ്യതക്കുറവുമാണ് ഇതിന് കാരണം. കോല അരിയുടെ ചില്ലറ വില 105 രൂപയായി. കുറുവ, മട്ട അരികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് നേരിയ തോതിലാണ്. ഇവയ്ക്ക് മൂന്ന് മുതല്‍ എട്ട് രൂപ വരെയാണ് വര്‍ധന ഉണ്ടായത്.
പൊന്നി അരിക്ക് ഒറ്റയടിക്ക് 30 രൂപയാണ് വര്‍ധിച്ചത്. നേരത്തെ 60 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഇപ്പോള്‍ 90 രൂപയാണ് വില. എഥനോള്‍ ഉല്പാദനത്തിനായി ധാന്യങ്ങള്‍ ഉപയോഗിക്കുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിക്കുന്നതിനാലാണ് വില കൂടുന്നതെന്ന് വിലയിരുത്തല്‍.
പ്രധാനമായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പൊന്നി അരി വരുന്നത്. കൃഷിനാശവും ജലക്ഷാമവും അരിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. വില വര്‍ധനയില്‍ വ്യാപാരികളും ആശങ്കയിലാണ്.
രാജ്യത്ത് ഈ സാമ്പത്തികവര്‍ഷം അരി ഉല്പാദനത്തില് കുറവുണ്ടാകുമെന്ന കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തലിന് പിന്നാലെയാണ് അരിവില ഉയരുന്നത്. അരിയുടെയും ഗോതമ്പിന്റെയും ബഫര്‍ സ്റ്റോക്ക് ഇതിനായി ഉപയോഗിക്കാന്‍ പോകുന്നുവെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും അരി വില നിയന്ത്രിക്കാനായി ഒ എം എസ് എസ് നിരക്കിലുള്ള അരി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരിഞ്ചന്തയില്‍ വില്പന തടയാന്‍ പരിശോധനക്ക് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
അരിയുടെയും ഗോതമ്പിന്റെയും ബഫര്‍ സ്റ്റോക്ക് എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ആശങ്കയ്ക്ക് പിന്നിലെ കാരണം. നിലവില്‍ സംസ്ഥാനത്ത് അരിവില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റോക്ക് എഥനോള്‍ നിര്‍മ്മാണത്തിനായി മാറ്റുന്നത് വിപണിയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് മന്ത്രി പറയുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
